വന്ധ്യത അറിയാം, ചികിത്സിക്കാം: സൗജന്യ വന്ധ്യതാ നിവാരണ ക്യാംപ് ഇന്നു മുതൽ തൃശൂർ∙ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായ മാതൃത്വവും പിതൃത്വവും പലർക്കും ഇന്നും കാത്തിരിപ്പിന്റെ സ്വപ്നമായി നിലകൊള്ളുന്നു. ആ സ്വപ്നങ്ങൾക്ക് പുതുജീവൻ പകരാൻ പൂങ്കുന്നം കെയർ ഐവിഎഫ് സെന്റർ മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ വന്ധ്യതാ നിവാരണ ക്യാംപ് ഒക്ടോബർ 31 വരെ നടക്കും. പൂങ്കുന്നം കെയർ സെന്ററിൽ ഡോ.
കൃഷ്ണൻകുട്ടി, ഡോ. നിർമൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ്.
പങ്കെടുക്കുന്നവർക്ക് പ്രത്യേക കൗൺസലിങ്, സൗജന്യ സ്കാനിങ്, ബീജ പരിശോധന എന്നിവയ്ക്ക് പുറമേ IVF, ICSI, TESA, IUI എന്നിവയ്ക്ക് പ്രത്യേക ഇളവുകളും തുടർ ചികിത്സയ്ക്ക് പ്രത്യേക കിഴിവും ലഭിക്കും.
റജിസ്റ്റർ ചെയ്ത് ക്യാംപിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് മലയാള മനോരമ ആരോഗ്യവും 2026ലെ ആരോഗ്യം ഡയറിയും നൽകും. അടുത്ത 100 പേർക്ക് ഒരു വർഷത്തെ കർഷകശ്രീ മാഗസിനും 2026ലെ കർഷകശ്രീ ഡയറിയും ലഭിക്കും.വന്ധ്യതയ്ക്ക് കാരണമായ ഒവേറിയൻ സിസ്റ്റ്, എൻട്രോ മെട്രിയോസിസ്, ഫൈബ്രോയ്ഡ്സ്, എൻഡോമെട്രിയൽ പോളിപ്പ്, ട്യൂബിൽ ബ്ലോക്ക്, പോളി സിസ്റ്റിക് ഓവറി, അമിതവണ്ണം, ഹോർമോൺ വ്യതിയാനങ്ങൾ, പുരുഷ വന്ധ്യതയ്ക്ക് കാരണമായ ബീജക്കുറവ്, ചലനശേഷി കുറവ് തുടങ്ങിയവയെ കുറിച്ച് ക്യാംപിൽ പ്രതിപാദിക്കും.
റജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9020337000
ജലവിതരണം തടസ്സപ്പെടും
തൃശൂർ ∙ ഇന്നു മുതൽ 11 വരെ പോർക്കുളം, കടവല്ലൂർ, വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, കാട്ടകാമ്പാൽ എന്നീ പഞ്ചായത്തുകളിലേക്കും കുന്നംകുളം നഗരസഭയിലേക്കും പൂർണമായും കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളിലേക്ക് ഭാഗികമായും ജലവിതരണം തടസ്സപ്പെടും.
ഫിസിയോതെറപ്പിസ്റ്റ്
തൃശൂർ ∙ നാഷനൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി ഫിസിയോതെറപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫിസിൽ 10ന് രാവിലെ 9.30ന് കൂടിക്കാഴ്ചയും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. 20ൽ അധികം അപേക്ഷകർ വന്നാൽ എഴുത്തുപരീക്ഷയും ഉണ്ടാകും.
വിവരങ്ങൾക്ക് വെബ്സൈറ്റ്: http://nam.kerala.gov.in. ഫോൺ -0487 2939190
ഡോക്ടർ ഒഴിവ്
കൊടുങ്ങല്ലൂർ ∙ പി.വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറുടെ ഒഴിവുണ്ട്.
ഗവ. അംഗീകൃത എംബിബിഎസ് ബിരുദമാണ് യോഗ്യത.
കൂടിക്കാഴ്ച തിങ്കളാഴ്ച 11ന് ശ്രീനാരായണപുരം പഞ്ചായത്ത് ഓഫിസ്. 04802 854118.
തെങ്ങുകയറ്റ തൊഴിലാളി
തൃശൂർ ∙ ചാവക്കാട്, അയ്യന്തോൾ, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. 18ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. കൂടിക്കാഴ്ചകൾ ചാവക്കാട് വിത്ത് വികസന യൂണിറ്റിൽ 27നും നാട്ടിക കൃഷിഭവനിൽ 28നും അയ്യന്തോൾ കൃഷിഭവനിൽ 29നും രാവിലെ 10.30ന് നടത്തും.
വിവരങ്ങൾക്ക് വിത്ത് വികസന യൂണിറ്റിലോ പ്രിൻസിപ്പൽ കൃഷി ഓഫിസിലോ ബന്ധപ്പെടുക. ഫോൺ: 0487 2333297.
ഉപന്യാസ മത്സരം
ഗുരുവായൂർ ∙ ദേവസ്വം കൃഷ്ണഗീതി ദിനാഘോഷത്തിന്റെ ഭാഗമായി ‘കൃഷ്ണഗീതിയിലെ ഭക്തിസാധകമായ ദാർശനിക പശ്ചാത്തലം’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തുന്നു.
18 വയസ്സ് കഴിഞ്ഞവർക്കു പങ്കെടുക്കാം. 15 പേജിൽ കവിയാത്ത വിധം ബയോഡേറ്റ സഹിതം 31ന് 5ന് മുൻപായി ദേവസ്വത്തിൽ ലഭിക്കണം.
ഫോൺ: 0487 2556335. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]