മലപ്പുറം: വിവാദ പരാമർശവുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്ന് ഫസൽ ഗഫൂർ പറഞ്ഞു.
അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്കാരവും ആര്യസംസ്കാരവും പാശ്ചാത്യ സംസ്കാരവും വേണ്ട.
പൂര്‍വീകര്‍ നടന്നതുപോലെ നടന്നാൽ മതിയെന്നും ഫസൽ ഗഫൂർ പറഞ്ഞു. മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.
ഒരുകൂട്ടർ മുഖം മറക്കുന്നു. മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു.
അതൊന്നും വേണ്ട. അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു.
അതിൽ വിരോധമില്ല. കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ല.
ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്താണെന്നും ഫസൽ ഗഫൂർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]