വെള്ളൂർ ∙ വിതരണത്തിനായി ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ ഇറുമ്പയത്ത് നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കടുത്തുരുത്തി ബിംബീസ് എച്ച്പി ഗ്യാസ് ഏജൻസിയുടെ വാനാണ് കുത്തനെയുള്ള കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞത്.
സംഭവ സമയത്ത് ഇവിടെ മറ്റു യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അതേസമയം, അപകടവിവരം അറിയിക്കാൻ ഗ്യാസ് ഏജൻസിയിലേക്ക് നാട്ടുകാർ ഫോൺ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]