പാലക്കാട്∙ കൊടുമ്പ് വിഘ്നേശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 2ന് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചിത്വ യജ്ഞം സംഘടിപ്പിച്ചു. അമ്പല പരിസരത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കുന്നതിന് വേണ്ട
നടപടികൾ സ്വീകരിച്ചു.
കൂടാതെ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി കുട്ടികൾക്കും മുതിർന്നവർക്കും പാലക്കാട് ട്രാഫിക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ്, സതീഷ് എന്നിവർ ട്രാഫിക് അവയർനസ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി, വാർഡ് മെമ്പർ ഗുരുവായൂരപ്പൻ ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ, കൃഷ്ണമൂർത്തി, കാർത്തികേയൻ, വിപിൻ, ധനശേഖരൻ ശശികുമാർ ബാലകൃഷ്ണൻ, സുഭാഷ്, പ്രദീപ്കുമാർ, സതീഷ് തുടങ്ങിയവ എന്നിവർ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]