കയ്പമംഗലം ∙ സെന്റ് ജോസഫ്സ് ദേവാലയത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി കുരിക്കാപ്പീടിക വീട്ടിൽ സജീറിനെ (27) ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 24 മുതൽ 28 വരെ പലപ്പോഴായി പള്ളിയിലെ 5 നേർച്ച പെട്ടികളിൽ നിന്നാണ് മോഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
എസ്എച്ച്ഒ ആർ.ബിജു, എസ്ഐമാരായ അഭിലാഷ്, ജെയ്സൻ, മണികണ്ഠൻ, സീനിയർ സിപിഒ സൂരജ്, സിപിഒ ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

