വലിയ അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ നിക്ഷേപിക്കണമെന്നത് സംബന്ധിച്ച് പലർക്കും ആശങ്കയും ആശയക്കുഴപ്പവുമുണ്ടാകും. ഈ സാഹചര്യത്തിൽ, നിക്ഷേപകർക്ക് ഓഹരി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവ സംയുക്തമായി മലയാളത്തിൽ സൗജന്യ ഓൺലൈൻ നിക്ഷേപ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
സെബി സ്മാർട്സ് ട്രെയ്നർ ഡോ. സനേഷ് ചോലക്കാട് ക്ലാസ് നയിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847436385 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശം അയക്കണം. ക്ലാസിന്റെ തീയതികളും സമയവും വിഷയവും ഇങ്ങനെ:
∙ ഒക്ടോബർ 5 രാത്രി 9ന് – ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ
∙ ഒക്ടോബർ 12 രാത്രി 9ന് : മ്യൂച്വൽ ഫണ്ട് നിക്ഷേപം – കണ്ടെത്താം മികച്ച ഫണ്ടുകള്‍
∙ ഒക്ടോബർ 19 രാത്രി 9ന് – മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം
∙ ഒക്ടോബർ 26 രാത്രി 9ന് – സ്വർണം, വെള്ളി തുടങ്ങിയവയിൽ ലാഭകരമായി എങ്ങനെ നിക്ഷേപിക്കാം
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]