വെള്ളാരംകുന്ന്∙ കുമളി പഞ്ചായത്തിലെ 19-ാം വാർഡിൽ ഉൾപ്പെട്ട ഓടമേട്ടിലെ പെന്തക്കോസ്ത് പള്ളി നടപ്പാതയുടെ നിർമാണം പൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്ന് കൊടുത്തു. പ്രാദേശിക വികസന ഫണ്ടിൽനിന്നു 2 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
വാർഡ് മെംബർ റോബിൻ കാരയ്ക്കാട്ട് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ജിനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റെജി കൊട്ടാരംപറമ്പിൽ, രവി ഞാറയ്ക്കൽ, ബിനോയി കുന്നേൽ, ബിജോ തോമസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]