പാലക്കാട് ∙ സൈലന്റ് വാലി ദേശീയോദ്യാനത്തിലെ പൂച്ചിപ്പാറ ക്യാംപിൽ ജോലിക്കെത്താൻ വനംവകുപ്പ് ജീവനക്കാർ ഇനിയും എത്രകാലം കുന്തിപ്പുഴ നീന്തിക്കടക്കണം? 6 വർഷമായി 10 ജീവനക്കാർ കുന്തിപ്പുഴ കടന്നാണ് പൂച്ചിപ്പാറ ക്യാംപിൽ എത്തുന്നത്. പാലമില്ലാത്തതിനാൽ ഏറെദൂരം ചുറ്റേണ്ടിവരുന്നതായി സഞ്ചാരികളും പരാതിപ്പെടുന്നു.
സൈലന്റ് വാലിയുടെ ഹൃദയഭാഗത്തേക്കുള്ള പ്രവേശനകവാടമായ, കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം 2018ലെ പ്രളയത്തിൽ തകർന്നതോടെയാണ് ജീവനക്കാരുടെ സാഹസികയാത്ര.
2021ൽ ആരംഭിച്ച പാലം പുനർനിർമാണം, കരാർപ്രകാരം ഇന്നു പൂർത്തിയാക്കേണ്ടതാണെങ്കിലും രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രമാണ് നിർമിച്ചത്. നിർമാണ ചുമതലയുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ആലപ്പുഴ യൂണിറ്റ് മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയിരിക്കുകയാണ്.
നിർമാണം പൂർത്തിയാകാത്തതിനാൽ രണ്ടുതവണ കരാർ പുതുക്കി.
നീലിക്കല്ല്, സിസ് പാറ, വാളക്കാട് ക്യാംപ് എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏളുപ്പമാർഗമായ പാലം ഇല്ലാതായതോടെ വാളക്കാട് ക്യാംപിലെത്താൻ 30 കിലോമീറ്റർ യാത്ര ചെയ്യണമെന്ന് ജീവനക്കാർ പറയുന്നു. സസ്യ,ജന്തു,സർവേകളും ഇതു കാരണം പ്രതിസന്ധിയിലാകുന്നു.
പ്രശ്നം ചൂണ്ടിക്കാട്ടി അധികൃതർ പലതവണ കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല.
നബാർഡ് അനുവദിച്ച 1.25 കോടി ചെലവിൽ നടക്കുന്ന പുനർനിർമാണം പാതിവഴിക്കാണെങ്കിലും പദ്ധതിത്തുകയിൽ 90 ശതമാനവും കരാർ സ്ഥാപനത്തിനു നൽകാനാണ് സർക്കാർ നിർദേശം. കാലാവസ്ഥയും ഉദ്യോനത്തിലുണ്ടായ തടസ്സവുമാണ് പണി നീളാൻ കാരണമെന്ന് സിൽക്ക് പറയുന്നു.
ഈ മാസം 15ന് നിർമാണം പുനരാരംഭിക്കാമെന്നാണ് അറിയിപ്പ്. ലോകത്തെതന്നെ അപൂർവ ഇനം സസ്യ, പക്ഷി, ജന്തുജാലങ്ങളുള്ള സൈലന്റ് വാലിയെ 1985ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെയുള്ളതാണ് തൂക്കുപാലം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

