കിഴക്കേ കല്ലട∙ ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ട് രൂക്ഷമായതോടെ ജനം ദുരിതത്തിലായി. കിഴക്കേ കല്ലട
ഷാപ്പുമുക്കിനു സമീപത്തെ സൂപ്പർമാർക്കറ്റിനു മുന്നിൽ വെള്ളക്കെട്ട് പതിവായതോടെ കാൽനടക്കാർക്കും ഇരുചക്ര യാത്രികർക്കും ഇതുവഴി പോകാൻ കഴിയാതായി. റോഡിന് ഇരുവശത്തെയും ചതുപ്പുനിലങ്ങൾ മണ്ണിട്ടു മൂടിയതും വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന തരത്തിൽ കെട്ടിടങ്ങൾ വന്നതോടെയുമാണു വെള്ളക്കെട്ട് രൂപപ്പെട്ടത്.
ചാറ്റൽ മഴയിൽ പോലും വെള്ളം കെട്ടുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഇതുവഴി പോകാൻ കഴിയാതായി.
മഴവെള്ളത്തിൽ ഒഴുകി വരുന്ന മാലിന്യങ്ങൾ കെട്ടിനിന്നതോടെ വെള്ളത്തിനു കറുത്ത നിറവും ദുർഗന്ധവുമാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇരുചക്രവാഹന യാത്രകാരുടെയും കാൽനടയാത്രക്കാരുടെയും മേൽ മലിനജലം തെറിക്കുന്നതും പതിവാണ്.
വാഹനങ്ങൾ പോകുമ്പോൾ വെള്ളം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കയറുന്നതിനാൽ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

