മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരം വഴി സ്കൂൾ– ഓഫിസ് സമയങ്ങളിൽ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ. ഭാരം കയറ്റിയെത്തുന്ന ഈ വാഹനങ്ങൾ വളവുകളിൽ കുടുങ്ങുന്നതിനാൽ ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവർ വഴിയിൽ പെട്ടുപോകുന്നത് പതിവാകുന്നു.
സമീപകാലത്ത് ടോറസ്, ടിപ്പർ വാഹനങ്ങൾ ക്വാറി ഉൽപന്നങ്ങളുമായി ചുരം കയറുന്നത് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാവിലെ. അട്ടപ്പാടിയിൽ സ്കൂൾ, ഓഫിസ് സമയങ്ങളിൽ എത്തണമെങ്കിൽ രാവിലെ 7നു തന്നെ മണ്ണാർക്കാട്ടു നിന്ന് യാത്ര തിരിക്കുന്നവരാണ്.
വലിയതോതിൽ കരിങ്കൽ ഉൾപ്പെടെയുള്ള ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ചുരം തിരിഞ്ഞു കയറാൻ സമയമെടുക്കും.
ഇത് മറ്റ് യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും തിരക്കുള്ള റോഡുകളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്കുണ്ട്.
എല്ലാ റോഡുകളിലും സ്കൂൾ, ഓഫിസ് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരം റോഡിൽ രാവിലെ ഇത്തരം വാഹനങ്ങൾ ഓടുന്നത് നിയന്ത്രിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇക്കാര്യം പൊലീസിനെയും വനം വകുപ്പിന്റെ ചെക്പോസ്റ്റിലും അറിയിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. കരിങ്കല്ല് കയറ്റി പോകുന്ന ലോറികൾ മുകൾ ഭാഗം മൂടാതെയാണ് പോകുന്നത്.
ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

