കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ നിർമാണം പൂർത്തിയാക്കി അടുത്തയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇന്നു തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇതിനായി എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി സമീപന പാതയ്ക്ക് മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി നടന്നുവരുകയായിരുന്നു.
ഇതിനിടയിൽ അപ്രതീക്ഷിതമായി പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോളർ കയറ്റി മണ്ണ് ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. റോളർ താഴ്ന്നതോടെ പ്രവൃത്തികൾ തൽക്കാലം നിർത്തി. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് തൊട്ടടുത്ത ദിവസം തന്നെ റോളർ കയറ്റി മണ്ണ് ഉറപ്പിച്ച് ബസ് അടക്കമുള്ളവ കയറ്റിവിടുമെന്നും മന്ത്രി പറഞ്ഞു.
കോണത്താറ്റ് പാലം: നാൾവഴി
∙ കെ.
സുരേഷ്കുറുപ്പ് എംഎൽഎ ആയിരുന്ന 2017 ജൂലൈയിൽ പാലം പണിക്കും കുമരകം റോഡ് വികസനത്തിനുമായി 120 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സമീപന പാതയ്ക്കുള്ള സ്റ്റോൺ കോളം ചെയ്യുന്നത് അടക്കം 15.66 കോടി രൂപ പാലത്തിനായി.
29.49 കോടി രൂപ കോട്ടയം –കുമരകം റോഡിന്റെ സ്ഥലമെടുപ്പിനും. ∙ 2022 മേയ് മാസം പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി വി.എൻ.
വാസവൻ നിർവഹിച്ചു. 6 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു പ്രഖ്യാപനം.
∙ കുമരകം റോഡിൽ നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ പാലം പൊളിക്കുന്നത് നവംബർ ഒന്നിന്.
തുടർന്നു തോടിനു കുറുകെ താൽക്കാലികമായി പണിത റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു. ഒരു വർഷത്തിലേറെ എടുത്തു പാലത്തിന്റെ പണി പൂർത്തിയാക്കുന്നു.
തുടർന്നു സമീപന പാതയ്ക്കുള്ള കാത്തിരിപ്പ്. ഏറെ നാളുകൾക്കു ശേഷം നിർമാണത്തിനു തുടക്കമാകുന്നു.
∙ പാലം പൊളിച്ചിട്ട് 2 വർഷവും 11 മാസവുമാകുന്നു. നിർമാണോദ്ഘാടനം നടത്തിയിട്ടു മൂന്നര വർഷവുമാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]