ഇലന്തൂർ∙ മാടപ്പള്ളിൽ ആനപ്പാറക്കൽ കുടുംബയോഗം വാർഷിക സമ്മേളനം മാർത്തോമ്മ സഭ വികാരി ജനറാൾ വെരി റവ. സ്കറിയ എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഗാഡമായ സൗഹൃദം കുടുംബ ജീവിതത്തിൽ പ്രവർത്തികമാക്കുവാൻ കഴിയണം എന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു. പരിഷ്കരിച്ച കുടുംബയോഗം ലോഗോയും പ്രകാശനം ചെയ്തു.
കുടുംബയോഗം പ്രസിഡന്റ് റവ ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. എഴുപത്തിയൊന്നാം വയസ്സിൽ നിയമ പഠനം പൂർത്തിയാക്കി അഭിഭാഷകനായി സേവനം ആരംഭിച്ച കുടുംബ യോഗം രക്ഷാധികാരിയും മാർത്തോമ്മ സഭ സീനിയർ വൈദികനുമായ റവ.
ഡോ. എം എം എബ്രഹാം അച്ചനെ യോഗം ആദരിച്ചു.കുടുംബയോഗംഡയറക്ടറിയും പ്രകാശനം ചെയ്തു.
സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ ജിഷ സ്കറിയയെയും എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവരേയും അഭിനന്ദിച്ചു.
മുതിർന്ന കുടുംമ്പാഗംങ്ങളെ ആദരിച്ചു. റവ.
സ്കറിയ ജോൺ ധ്യാനപ്രസംഗം നിർവഹിച്ചു. സി എസ്സ് ജോസഫ്, എം. ഡി.
കോശി, പോൾ വി സാം,. ഡോ.
സാറാമ്മ ജോസഫ്, ജെയിൻ ജോർജ്, മനോജ് ഡേവിഡ് കോശി ഐവാൻ ജോൺസ്, ബിജി ആനപ്പാറക്കൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]