ഇന്ന്
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് ∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. ∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ബാങ്ക് അവധി
കൂടിക്കാഴ്ച 29ന്
മാനന്തവാടി ∙ ജില്ലാ ആശുപത്രിയിൽ എക്സൈസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്കു സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫിസർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ. 04935 240390.
തെറപ്പിസ്റ്റ് ഫാർമസിസ്റ്റ്
കൽപറ്റ ∙ നാഷനൽ ആയുഷ് മിഷനു കീഴിൽ ആയുർവേദ തെറപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിന് ഒക്ടോബർ 4നു വൈകിട്ട് 5ന് അകം റജിസ്റ്റേഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷനൽ ആയുഷ് മിഷൻ ജില്ലാ ഓഫിസിൽ അപേക്ഷിക്കണം. വിവരങ്ങൾwww.nam.kerala.gov.in ലഭ്യമാണ്.
ഭിന്നശേഷി അധ്യാപകർ
കൽപറ്റ ∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ഭിന്നശേഷി വിഭാഗക്കാർക്കു നിയമനം ലഭിക്കുന്നതിനു റജിസ്റ്റർ ചെയ്യാം.
40% ഭിന്നശേഷിയുളള ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് അകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്യണം.
റജിസ്റ്റർ ചെയ്യണം
കൽപറ്റ ∙ ഉപഭോക്താക്കളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുവരുന്ന സന്നദ്ധ സംഘടനകൾ ജില്ലാ സപ്ലൈ ഓഫിസിൽ റജിസ്റ്റർ ചെയ്യണം.
നിയമപ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സന്നദ്ധ സംഘടനകൾ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി 30ന് അകം റജിസ്റ്റർ ചെയ്യണം. 9188527326
സ്പോട്ട് അഡ്മിഷൻ
നെന്മേനി ∙ ഗവ.
വനിത ഐടിഐയിൽ ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 30ന് അകം നേരിട്ട് അപേക്ഷിക്കണം. 04936 266700.
കോഴ്സിന് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു.
9495999669 കൽപറ്റ ∙ ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് നടപ്പിലാക്കുന്ന സൗജന്യ റീട്ടെയിൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 32 വയസ്സു വരെ ഉള്ളവർക്ക് 30 വരെ അപേക്ഷിക്കാം.
6361511991.
ചെസ് ചാംപ്യൻഷിപ്
കൽപറ്റ ∙ ചെസ് ടെക്നിക്കൽ കമ്മിറ്റി അതിരാറ്റുകുന്ന് അരുണ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ല അണ്ടർ- 17 (ഓപ്പൺ ആൻഡ് ഗേൾസ് ) ചെസ് സിലക്ഷൻ ചാംപ്യൻഷിപ് ഒക്ടോബർ 2 നു രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ നടക്കും.
2008 ജനുവരി 1നോ അതിനു ശേഷമോ ജനിച്ച ജില്ലാ നിവാസികൾക്കു പങ്കെടുക്കാം. 250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് ഗൂഗിൾ ഫോം മുഖേന ഓൺലൈനായി ഒക്ടോബർ 1നു വൈകിട്ട് 6 ന് അകം https://forms.gle/9E8Tnt5mz23TPer88 ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 9744056901
ലോഗോ ക്ഷണിച്ചു
കണിയാമ്പറ്റ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 7, 8 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവ ലോഗോ ക്ഷണിച്ചു. എ ഫോർ സൈസിൽ തയാറാക്കിയ ലോഗോ ഇന്നു വൈകിട്ട് 5 നു മുൻപ് കൺവീനർ, വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം, ഗവ.ഹയർ സെക്കൻഡറി സ്കൂൾ കണിയാമ്പറ്റ, കണിയാമ്പറ്റ പിഒ എന്ന വിലാസത്തിലോ [email protected] ഇമെയിലിലോ ലഭിക്കണം. 9847407657.
വിദ്യാർഥികൾക്ക് രചനാ മത്സങ്ങൾ
കൽപറ്റ ∙ കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം 200-ാം പുസ്തക ചർച്ചയോട് അനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി രചനാ മത്സരം നടത്തുന്നു.
കഥ, കവിത, പുസ്തകാസ്വാദന കുറിപ്പ് മത്സരങ്ങളാണു സംഘടിപ്പിക്കുന്നത്. ഒക്ടോബർ 2ന് വൈകിട്ടു 4നു മുൻപു കിട്ടത്തക്ക വിധം രചനകൾ സെക്രട്ടറി, പത്മപ്രഭ പൊതു ഗ്രന്ഥാലയം, കൈനാട്ടി, കൽപറ്റ നോർത്ത്.പി.ഒ.
കൽപറ്റ- 673122 എന്ന വിലാസത്തിൽ അയയ്ക്കണം. രചനകളോടൊപ്പം പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം.
കവിത 30 വരിയിലും ചെറുകഥയും ആസ്വാദന കുറിപ്പും എ 4 സൈസ് പേപ്പറിൽ 7 പുറത്തിൽ കവിയാത്തതും ആയിരിക്കണം. 9496341503. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

