ഇന്ന്
ബാങ്ക് അവധി
സ്പോട് അഡ്മിഷൻ
കൂറ്റനാട് ∙ നാഗലശ്ശേരി ഗവ.ഐടിഐയിൽ കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 30 വരെ നടക്കും.
ഫോൺ :9746715651, 9526326361.
ജോബ് ഡ്രൈവ് ഇന്ന്
പാലക്കാട് ∙ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ നടത്തുന്ന ജോബ് ഡ്രൈവ് ഇന്നു നടക്കും. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടക്കുക.
പ്രൊഡക്ഷൻ വിഭാഗം-ട്രെയ്നി, ഹെൽപർ, ഡെലിവറി എക്സിക്യൂട്ടീവ്, ഇൻവെസ്റ്റ്മെന്റ് മാനേജർ, ഡിസ്ട്രിബ്യൂഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, സെയിൽസ് എന്നീ ഒഴിവുകളാണ് നിലവിലുള്ളത്. എസ്എസ്എൽസി, പ്ലസ് ടു ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഐടിഐ, ഡിപ്ലോമ, ബിഇ, ബിടെക് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം.
റജിസ്റ്റർ ചെയ്യാൻ താൽപര്യപ്പെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസായി 300 രൂപയുമായി എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത്, ബയോഡേറ്റ കോപ്പിയുമായി എത്തണം. ഫോൺ: 0491-2505435, 2505204.
മൾട്ടി പർപ്പസ് വർക്കർ നിയമനം
പാലക്കാട് ∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്കു കരാറടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നു.
എഎൻഎം – ജിഎൻഎം ആണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനവും (എംഎസ് ഓഫിസ്) ഉണ്ടായിരിക്കണം.
പ്രായപരിധി: 40. അഭിമുഖം ഒക്ടോബർ 9നു രാവിലെ 10.30ന് കൽപാത്തി ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ആയുഷ് മിഷൻ ഓഫിസിൽ നടക്കും.
73064 33273.
പോളിടെക്നിക്കിൽ ഒഴിവുകൾ
പാലക്കാട് ∙ ഗവ. പോളിടെക്നിക് കോളജിൽ വർക്ക്ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), ട്രേഡ്സ്മാൻ (വെൽഡിങ്), ട്രേഡ്സ്മാൻ (ടേണിങ്) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വർക്ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയ്ക്ക് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് ആണ് യോഗ്യത. ട്രേഡ്സ്മാൻ (വെൽഡിങ്), ട്രേഡ്സ്മാൻ (ടേണിങ്) എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട
ട്രേഡിൽ ടിഎച്ച്എസ്എൽസി വിജയം, എൻടിസി, വിഎച്ച്എസ്സി–ഐടിഐ അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ ആണ് യോഗ്യത. 29ന് രാവിലെ 10ന് കോളജിൽ കൂടിക്കാഴ്ച നടക്കും.
0491 2572640.
ജൂനിയർ അസിസ്റ്റന്റ്
പാലക്കാട് ∙ മിൽമ പാലക്കാട് ഡയറിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ബികോം ഫസ്റ്റ് ക്ലാസും അനുബന്ധ പ്രവർത്തി പരിചയവും.
താൽപര്യമുള്ളവർ ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് [email protected] എന്ന ഇ–മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]