ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പരിയാരം ശ്രീകൃഷ്ണക്ഷേത്രം, ചേക്കേക്കടവ്, തുണ്ടിയംകുളം, ഏലിയാസ്കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഏവിയേഷൻ,കാബിൻ ക്രൂ കോഴ്സ്
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ഐഎംസിക്ക് കീഴിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ കാബിൻ ക്രൂ (ഒരു വർഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത: പ്ലസ് ടു/ബിരുദം. 7306119753
ഫാർമസിസ്റ്റ് ഒഴിവ്
വള്ളിക്കോട് ∙ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്.
ഡിഫാം, ബിഫാം, എംഫാം ഇവയിൽ ഏതെങ്കിലും യോഗ്യതയും കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉളളവർക്ക് അപേക്ഷിക്കാം. പ്രായം 18-36.
തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 30നു 10.30 വരെ അപേക്ഷ സമർപ്പിക്കാം. അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം.
9037700569 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]