അഞ്ചൽ∙ പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും, മലയാള മനോരമ സമ്പാദ്യം മാസികയും സഹകരിച്ച് നടത്തുന്ന 44 – മത് സൗജന്യ ഓഹരി – മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ സെമിനാർ ഒക്ടോബർ നാലിന് രാവിലെ 9.30 – ന് അഞ്ചൽ പനച്ചിവില ആർ. പി.ടി.സി – ൽ നടക്കും.
പി.എസ്.
സുപാൽ എംഎൽഎ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. അമ്പു സുഗതൻ (മാനേജിംഗ് ഡയറക്ടർ, ആർ.
പി.ടി.സി) ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിജയകുമാർ പിള്ളൈ കെ, റീജിയണൽ ഹെഡ് (ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെൻറ് കമ്പനി) മുഖ്യപ്രഭാഷണം നടത്തും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റീജണൽ മാനേജർ സുധീർകുമാർ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടി നൽകും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും, മലയാള മനോരമ സമ്പാദ്യം മാസികയും അഞ്ചൽ ആർ. പി.ടി.സിയും ചേർന്നാണ് സെമിനാർ നടത്തുന്നത്.
സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം,ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മ്യൂച്വൽഫണ്ടുകൾ, നഷ്ടപ്പെട്ട
ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെ.വൈ.സി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് ക്യാമ്പിൽ നിന്നും മറുപടി ലഭിക്കും.
നിക്ഷേപക തട്ടിപ്പുകളിൽ നിന്നും മലയാളികളെ മാറി ചിന്തിപ്പിക്കാൻ ഈ സെമിനാർ മുഖ്യ പ്രാധാന്യം നൽകും. സെമിനാറിൽ പങ്കെടുക്കുന്ന 100 പേർക്ക് 360 – രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആയി ലഭിക്കും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, മലയാള മനോരമ എന്നിവയുടെ സ്റ്റോളുകളും ഉണ്ടായിരിക്കും.
ഓഹരി വിപണിയെകുറിച്ച് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.
കെ. വിജയകുമാർ എഴുതിയ മനോരമ ബുക്സിന്റെ പുസ്തകങ്ങൾ ആകർഷമായ വിലയിൽ മനോരമ സ്റ്റാളിൽ നിന്നും വിൽപ്പനയ്ക്ക് ലഭിക്കും.
അന്വേഷണങ്ങൾക്ക്:📞 99958 00120, (ശ്രീകുമാർ എം.എസ്, സീനിയർ മാനേജർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, അഞ്ചൽ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

