ആമ്പല്ലൂർ ∙ ഇടവേളയ്ക്കു ശേഷം ആമ്പല്ലൂരിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് തലവേദനയാകുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് കഴിഞ്ഞ 2 ദിവസം കുരുക്ക് അനുഭവപ്പെട്ടത്.
അടിപ്പാതയുടെ അനുബന്ധമായ മേൽപാതയ്ക്കുവേണ്ടിയുള്ള റോഡിന്റെ അടിത്തറ കോരുന്ന ജോലികളാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ഇതോടെ സർവീസ് റോഡിന്റെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്. തിങ്കളാഴ്ച വൈകിട്ടും രാത്രിയിലും വാഹന നിരയുണ്ടായിരുന്നു.
ഇന്നലെ പകലും ഇവിടെ ഗതാഗതക്കുരുക്കുണ്ടായി. ദേശീയപാതയിലൂടെ 3 വരിയായി വരുന്ന വാഹനങ്ങൾ വീതികുറഞ്ഞ സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്.
പലപ്പോഴും കുരുക്ക് പുതുക്കാട് സ്റ്റാൻഡിനു മുന്നിലേക്കും നീളുന്നുണ്ട്.
ആമ്പല്ലൂരിൽ അടിപ്പാത നിർമാണത്തിനായി ദേശീയപാത പൊളിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 24നാണ് സർവീസ് റോഡുകളുടെ പണി എങ്ങും എത്താതെയും മുന്നൊരുക്കങ്ങളില്ലാതെയും ദേശീയപാത പൊളിച്ചുതുടങ്ങിയത്. അന്നു മുതൽ ദേശീയപാതയിൽ മുൻപെങ്ങും ഇല്ലാത്ത ഗതാഗതക്കുരുക്കിനാണ് ആമ്പല്ലൂർ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മാസം സർവീസ് റോഡ് ഭാഗികമായി പൂർത്തിയാക്കിയതോടെയാണ് ഗതാഗതക്കുരുക്ക് ചെറുതായെങ്കിലും പരിഹരിക്കപ്പെട്ടത്.
പ്രതിദിനം അരലക്ഷം വാഹനയാത്രക്കാരെ പരിഗണിക്കാതെയുള്ള നിർമാണ പ്രവൃത്തികൾക്ക് ഹൈക്കോടതിയിൽ നിന്നു വലിയ പ്രഹരമാണ് ദേശീയപാത അതോറിറ്റിക്കു ലഭിച്ചത്.
ഒന്നര മാസത്തിലേറെ പാലിയേക്കരയിൽ ടോൾ പിരിവ് പോലും നിർത്തിവയ്പിച്ചത് അതോറിറ്റിക്ക് വലിയ തിരിച്ചടിയായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

