ചങ്ങനാശേരി ∙ മഴക്കാലത്തെ വെള്ളക്കെട്ടിനെ മറികടക്കാൻ അഞ്ചുവിളക്ക് – മനയ്ക്കച്ചിറ റോഡിൽ പോത്തോട് ഭാഗം ഉയർത്തി നിർമിച്ചു. ഒന്നരയടിയോളം ഉയർത്തിയ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകി.
വശങ്ങളിൽ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ജോലികളുടെ ഭാഗമായി ഗതാഗത നിരോധനമുണ്ട്.
അടുത്ത ദിവസം തുറന്ന് കൊടുക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് ഉയർത്തിയത്.
മാർക്കറ്റിൽ നിന്നു എസി റോഡിലേക്ക് പോകാൻ ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
ഇത്തവണത്തെ കാലവർഷത്തിൽ 4 തവണയാണ് പോത്തോട് ഭാഗം വെള്ളത്തിലായത്. പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു.
തുടർച്ചയായി വെള്ളം കയറുന്നത് കാരണം റോഡും പതിവായി തകർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

