പുനലൂർ ∙ കരവാളൂർ പഞ്ചായത്തിലെ ഈ ഭരണസമിതിയുടെ കാലത്ത് ഒട്ടനവധി വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചുവെന്ന് ഭരണപക്ഷം അവകാശപ്പെട്ടപ്പോൾ ലഭ്യമായ എല്ലാ അവസരങ്ങളും പാഴാക്കി പരാജയപ്പെട്ട ഭരണസമിതിയാണ് ഇപ്പോൾ കാലാവധി പൂർത്തീകരിക്കാൻ പോകുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. ദേശീയ ഗുണനിലവാര അംഗീകാരം എൻക്യുഎഎസ് (നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്) അവാർഡും ലഭിച്ചു.
സ്വന്തമായി കെട്ടിടമില്ലാതിരുന്ന ഹോമിയോ ആശുപത്രിക്ക് കെഐപിയുടെ സ്ഥലം വിട്ടു കിട്ടുന്നതിനുവേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി സ്ഥലം വിട്ടുതരികയും അതനുസരിച്ച് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിക്കാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭ ജോലികൾ ഈ ആഴ്ച തന്നെ ആരംഭിക്കും.
വെഞ്ചേമ്പിൽ പുതിയതായി സ്മാർട്ട് കൃഷിഭവന്റെ പണി തുടങ്ങി.
വിദ്യാഭ്യാസ മേഖലയിൽ എല്ലാ എൽപി സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തുമ്പൂർമുഴി സ്ഥാപിച്ചു. പ്രഭാത ഭക്ഷണം ഉൾപ്പെടെ കുട്ടികൾക്ക് വേണ്ട
എല്ലാ സൗകര്യങ്ങളും ഒരുക്കി.എല്ലാ അങ്കണവാടികളിലും കുഞ്ഞുങ്ങൾക്ക് വേണ്ട പോഷകാഹാര വിതരണം നടത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും കഴിഞ്ഞു.ചുരുക്കം ചില വീടുകൾ ഒഴികെ ബാക്കിയുള്ള വീടുകളിൽ എല്ലാം തന്നെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും ശുദ്ധജലം ലഭ്യമാക്കുകയും ചെയ്തതായും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ഹരിതകർമ സേന അംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റവും നടപ്പിലാക്കി വരുന്നു.
ബെയിലിങ് മെഷീൻ കൺവെയർ ബെൽറ്റ് തുടങ്ങി ആവശ്യമായ ഉപകരണങ്ങൾ വേണ്ട
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കേന്ദ്ര ഗവൺമെന്റിന്റെ ഒഡിഎഫ് പുരസ്കാരവും ലഭിച്ചു. ലഭ്യമായ എല്ലാ അവസരങ്ങളും പാഴാക്കി പരാജയപ്പെട്ട
ഭരണസമിതിയാണ് ഇപ്പോൾ കാലാവധി പൂർത്തീകരിക്കാൻ പോകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാർഷിക മേഖലയിൽ കടുത്ത ഭീഷണിയായ പന്നി ശല്യം ഒഴിവാക്കാൻ പന്നികളെ വെടിവയ്ക്കുന്നതിന് മൂന്ന് തവണ കരാർ നൽകിയെങ്കിലും ഒരു പന്നിയെപ്പോലും കൊന്നില്ല.
തെരുവുനായ ശല്യവും രൂക്ഷം.
നായകളുടെ വന്ധ്യംകരണത്തിന് ഒരു നടപടിയും സ്വീകരിച്ചില്ല. കരവാളൂർ ഗവ.എൽപിഎസ് കെട്ടിടം നിർമിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച അടങ്കൽ തുക പൂർണമായി ചെലവാക്കിയില്ല.
ശുദ്ധജല ക്ഷാമം പരിഹരിക്കുന്നത് പലയിടത്തും റോഡുകൾ വെട്ടിപൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചതല്ലാതെ കണക്ഷൻ എടുത്ത വീടുകളിൽ വെള്ളം ലഭ്യമാക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

