പെരുമ്പെട്ടി ∙ പെരുമ്പാമ്പുകളുടെ കടന്നുകയറ്റം രൂക്ഷമാകുന്നു. ആശങ്കയോടെ കർഷകരും കാൽനടയാത്രികരും.
കഴിഞ്ഞ 15 ദിവസത്തിനിടയിൽ ഏഴിടത്താണു രാപകൽ ഭേദമെന്യേ പെരുമ്പാമ്പിനെ കണ്ടത്. പബ്ലിക് ലൈബ്രറിക്കു സമീപം ഏലായിൽ പകൽ കണ്ടെത്തിയ പാമ്പിനെ വനംവകുപ്പ് ദ്രുതകർമ സേന പിടികൂടി വനത്തിൽ വിട്ടു.
ഒരാഴ്ച മുൻപു ദേവസ്വം പാടത്തിനു സമീപം സ്വകാര്യ ഏലായിൽ ഉരുക്കൾക്കു തീറ്റ സംഭരിക്കെനെത്തിയ സ്ത്രീക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു.
തൊടിയിൽ വിള സംരക്ഷിക്കാൻ സ്ഥാപ്പിച്ചിരിക്കുന്ന പന്നിമറയുടെ വാതിൽ നീക്കുന്നതിനിടയിൽ ഇതിലെ വലയിൽ കുരുങ്ങിക്കിടന്ന പാമ്പാണു കടിച്ചത്.
ഇവർ റാന്നിയിലെ ആശുപത്രിയിൽ ചികിത്സതേടി. വലിയകാവ് വനത്തിൽ നിന്ന് ഉൽഭവിക്കുന്ന പെരുമ്പെട്ടി വലിയതോടിന്റെ ഇരുവശങ്ങളിലുമുള്ള അമ്പലവയൽ, ഉള്ളന്മല, കീച്ചേരിപ്പടി, ഇല്ലത്തുപാടശേഖരങ്ങളുടെ ഓരപ്രദേശങ്ങളിലാണു പെരുമ്പാമ്പ് ശല്യം രൂക്ഷം.
കാടുമൂടിയ തൊടികളിലും റബർ, ജാതിത്തോട്ടങ്ങളിലും ഇവയുടെ സാന്നിധ്യമാണ്. ഇരുട്ടു വീണാൽ പിന്നെ നാട്ടുകാർ ആശങ്കയോടെയാണ് സഞ്ചരിക്കുന്നത്.
വാഹന സഞ്ചാരം കുറയുന്നതോടെ രാത്രി റോഡുകളിലേക്കും ഇവ ഇഴഞ്ഞെത്തുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

