പ്രഫസർ നിയമനം
എൽത്തുരുത്ത് ∙ സെന്റ് അലോഷ്യസ് കോളജിൽ മൾട്ടി മീഡിയ ഡിപ്പാർട്മെന്റിൽ അസി. പ്രഫസർ നിയമനത്തിന് 23ന് മുൻപ് ബയോഡേറ്റ മെയിൽ ചെയ്യുക.
വിലാസം: [email protected]
ഓഫിസ് അറ്റൻഡന്റ്
കാട്ടൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഓഫിസ് അറ്റൻഡന്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 11ന് നടക്കും.
സീറ്റ് ഒഴിവ്
മായന്നൂർ ∙ ജവാഹർ നവോദയ വിദ്യാലയത്തിലെ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തും. 8848365457.
ചെസ് മത്സരം
തൃശൂർ ∙ ചെസ് അസോസിയേഷനുമായി സഹകരിച്ചു വലക്കാവ് ടീം നവയുഗയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനു സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു.
വലക്കാവ് സെന്റ് ജോസഫ്സ് ചർച്ച് ഹാളിലാണു മത്സരം. ഫോൺ: 9744745510.
മെഡിക്കൽ ക്യാംപ്
എളനാട് ∙ യൂത്ത് കോൺഗ്രസ് പഴയന്നൂർ മണ്ഡലം കമ്മിറ്റി, എമർജൻസി കെയർ സെന്റർ, ആര്യ ഐ കെയർ ആശുപത്രി എന്നിവ ചേർന്ന് ഇന്നു രാവിലെ 10ന് എമർജൻസി കെയർ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും നടത്തും.
9605211770.
മായന്നൂർ ∙ സേവാഭാരതി കൊണ്ടാഴി യൂണിറ്റ്, പൂന്തോട്ടം ആയുർവേദാശ്രമം, സ്വസ്ഥി ആയുർവേദ ട്രസ്റ്റ് എന്നിവ ചേർന്ന് 23ന് 9.30നു തണൽ മാതൃ സദനത്തിൽ സൗജന്യ ആയുർവേദ ക്യാംപും മരുന്നു വിതരണവും നടത്തും. 8589977364.
യോഗം നാളെ
വടക്കാഞ്ചേരി ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെഎസ്ആർടിസി സംരക്ഷണ സദസ്സ്
ഇരിങ്ങാലക്കുട∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനോടുള്ള അവഗണനയ്ക്കെതിരെ കെഎസ്ആർടിസി സംരക്ഷണ സദസ്സ് നടത്താനൊരുങ്ങി നാട്ടുകാർ. വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിക്കുക, സർവീസുകൾ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടുകാരും ജനപ്രതിനിധികളും വിവിധ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും ചേർന്ന് 25ന് ഓപ്പറേറ്റിങ് സെന്ററിന് മുൻപിൽ സംരക്ഷണ സദസ്സ് നടക്കും.
രാവിലെ 10 ന് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും.
ഒക്ടോബറിൽ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര
തൃശൂർ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്ന് ഒക്ടോബറിൽ നടത്തുന്ന ഉല്ലാസയാത്രകളുടെ തീയതികൾ ക്രമീകരിച്ചു. ഒക്ടോബർ 4ന് നെല്ലിയാമ്പതിയിലേക്കാണ് ആദ്യ യാത്ര.
രാവിലെ 7ന് പുറപ്പെട്ട് രാത്രി തിരിച്ചെത്തും. 5ന് മൂന്നാർ വട്ടവട, 10ന് സൈലന്റ് വാലി, 11ന് ഇലവീഴാപ്പൂഞ്ചിറ–ഇല്ലിക്കൽക്കല്ല്, 12ന് മലക്കപ്പാറ, 17ന് ഗവി, 18ന് നെല്ലിയാമ്പതി, 19ന് മലക്കപ്പാറ, 20ന് വാഗമൺ, 25ന് കൃപാസനം, 26ന് മലക്കപ്പാറ, 29ന് ഗവി, 31ന് കൊച്ചി (കപ്പൽ യാത്ര) എന്നിങ്ങനെയാണ് യാത്രാ ഷെഡ്യൂൾ.
ബുക്കിങ്ങിന്: 96560 18514. കൂടുതൽ വിവരങ്ങൾക്ക്: 70123 93912.
അംബ ഫെസ്റ്റിന് ഇന്നു തുടക്കം
ചെറുതുരുത്തി ∙ കേരള കലാമണ്ഡലം കൽപിത സർവകലാശാല വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന നവരാത്രി ആഘോഷ പരിപാടിയായ അംബ ഫെസ്റ്റിനു ഇന്ന് കൂത്തമ്പലത്തിൽ തുടക്കമാകും.
വൈകിട്ട് 5 30 ന് വിളക്കുവയ്പിനെത്തുടർന്ന് റോഷിൻ, ആകാശ്, അനന്തകൃഷ്ണൻ, ആരോമൽ, അർജുൻ, രാഹുൽ, ഉദയകൃഷ്ണൻ എന്നിവരുടെ സപ്തമദ്ദള കേളിയോടെ പരിപാടികൾക്ക് തുടക്കമാകും. 7.30 ന് ഗോപിക ഗോപകുമാറിന്റെ പൂതന മോക്ഷം നങ്ങ്യാർക്കൂത്ത് അരങ്ങേറും.
9ന് കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഭജനയോടെ ഒന്നാം ദിവസത്തെ പരിപാടികൾക്ക് സമാപനമാകും. തുടർന്നുള്ള പതിനൊന്നു ദിവസങ്ങളിലായി നങ്ങ്യാർക്കൂത്ത്, ശീതങ്കൻ തുള്ളൽ, തായമ്പക, സംഗീതക്കച്ചേരി, വീണക്കച്ചേരി, മരമീടനോട് കൂടിയ ഓട്ടൻതുള്ളൽ, നൃത്ത അരങ്ങേറ്റം, സംഗീത കച്ചേരി, നൃത്തം, കഥകളിപദ കച്ചേരി, തായമ്പക, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, ഓട്ടൻതുള്ളൽ, വിഹാര ദൃശ്യാവിഷ്കാരം, മിഴാവിൽ മേളം, മുടിയേറ്റ്, ചാക്യാർക്കൂത്ത്, പാണ്ടിമേളം, പഞ്ചവാദ്യം, ഗരുഡൻ തൂക്കം എന്നിവ നടക്കും.
29ന് പൂജവയ്പും, 2ന് വിദ്യാരംഭം കുറിക്കലും നടക്കും.
ജോസ് ചിറമ്മൽ സ്മൃതി നാളെ ആലപ്പാട്ട്
ആലപ്പാട്∙ ജോസ് ചിറമ്മൽ സ്മാരക സമിതിയും ചാഴൂർ ഗ്രാമീണനാടക വേദിയും ചേർന്ന് നാടകസംവിധായകൻ ജോസ് ചിറമ്മൽ സ്മൃതി നാളെ വൈകിട്ട് 5നു ആലപ്പാട് എസ്എൻബി സമാജത്തിൽ നടത്തും. നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. ടി.ആർ.രമേഷ്കുമാർ അധ്യക്ഷത വഹിക്കും.
അശോകൻ ചരുവിൽ പ്രസംഗിക്കും. രാത്രി 7ന് പയ്യന്നൂർ സർഗം നാടക വേദിയും അങ്കമാലി ഹോം തിയേറ്റർ റിയാലിറ്റീസും നാടകങ്ങൾ അവതരിപ്പിക്കും.
മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള 24ന് പുത്തൻപീടികയിൽ; ക്ലാസിഫൈഡ്സ് പരസ്യങ്ങൾക്ക് ആകർഷക നിരക്കുകളും വിവാഹ പരസ്യങ്ങൾക്ക് പ്രത്യേക പാക്കേജും
പുത്തൻപീടിക ∙ മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള 24ന് മലയാള മനോരമ അംഗീകൃത ഡിപ്പോയിൽ (ഇമ്മാനുവൽ കമ്മ്യൂണിക്കേഷൻസ്, ഫസ്റ്റ് ഫ്ലോർ, ധർമ്മവിലാസം ബിൽഡിംങ് , പുത്തൻപീടിക) വെച്ച് നടത്തുന്നു.
മനോരമ ക്ലാസിഫൈഡ്സ് പരസ്യ സംബന്ധമായ അന്വേഷണങ്ങൾക്കും ആകർഷകനിരക്കിൽ പരസ്യം നൽകുന്നതിനും അവസരം. വിവാഹം, വസ്തുവിൽപ്പന, വാടകയ്ക്ക് നൽകൽ, വാഹന വിൽപന, മറ്റു സേവനങ്ങൾ എന്നിവ സംബന്ധമായ പരസ്യങ്ങൾ നൽകാം.
കൂടാതെ, ജന്മദിനം, വിവാഹം, വിവാഹ വാർഷികം, അനുസ്മരണം, ചരമം, ചരമവാർഷികം എന്നീ പരസ്യങ്ങളും ആകർഷകനിരക്കിൽ നൽകാം. പരസ്യദാതാക്കൾക്കായി വിവിധ നിരക്കുകളുടെ പാക്കേജും ഡിസ്കൗണ്ടുമുണ്ടാകും. സ്ഥലം വിൽപ്പന, വിവാഹ പരസ്യങ്ങൾ, ജന്മദിനം, ചരമവാർഷികം, ചരമം തുടങ്ങിയ പരസ്യങ്ങൾക്ക് പ്രത്യേക കിഴിവ്. നഷ്ടപ്പെട്ടു, പേരുമാറ്റൽ, ഉപകാരസ്മരണ പരസ്യങ്ങൾ 1000 രൂപ മുതൽ നൽകാം.
പ്രത്യേക കിഴിവുകൾ മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം. പരസ്യങ്ങൾ വാട്സാപ്പ് മുഖേനയോ ഫോൺ വഴിയോ നൽകാം. 9847396566.
ആരോഗ്യ സർവകലാശാല അറിയിപ്പ്: പരീക്ഷ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല മൂന്നാം വർഷ എംബിബിഎസ് പാർട്ട് 2 (2019 സ്കീം) സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 8നും രണ്ടാം സെമസ്റ്റർ ബിഫാം (2017, 2024 സ്കീമുകൾ) റഗുലർ/സപ്ലിമെന്ററി പരീക്ഷ 21നും മൂന്നാം വർഷ എംബിബിഎസ് പാർട്ട് 2 (2010 സ്കീം) സപ്ലിമെന്ററി പരീക്ഷ 24നും ആരംഭിക്കും.
എംഡിഎസ് പാർട്ട് ഒന്നും രണ്ടും, ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2014, 2016, 2024 സ്കീമുകൾ), ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2014, 2016, 2024 സ്കീമുകൾ), ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ ഇമേജിങ് ടെക്നോളജി (2023 സ്കീം), ഒന്നാം വർഷ ബിപിടി (2010, 2012, 2016, 2024 സ്കീമുകൾ) റഗുലർ/സപ്ലിമെന്ററി, ഒന്നാം വർഷ ബിഎസ്സി എമർജൻസി മെഡിക്കൽ ടെക്നോളജി (2024 പ്രവേശനം, 2024 സ്കീം), ഒന്നാം വർഷ ബിഎസ്സി അനസ്തീസിയ ടെക്നോളജി (2024 സ്കീം), ഒന്നാം വർഷ ബിഎസ്സി റേഡിയോ തെറപ്പി ടെക്നോളജി (2023 സ്കീം) റഗുലർ പരീക്ഷകൾ നവംബർ 3നും രണ്ടാം വർഷ ബിഡിഎസ് (2010, 2016 സ്കീമുകൾ) റഗുലർ/സപ്ലിമെന്ററി, രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ഇമേജിങ് ടെക്നോളജി (2023 സ്കീം) റഗുലർ, രണ്ടാം വർഷ ബിഎസ്സി റേഡിയോ തെറപ്പി ടെക്നോളജി (2023 സ്കീം) റഗുലർ പരീക്ഷകൾ 4നും ആരംഭിക്കും. ∙ ഒന്നാം വർഷ ബിഎസ്സി എംആർടി (2013, 2016 സ്കീമുകൾ) സപ്ലിമെന്ററി, രണ്ടാം വർഷ ഫാം ഡി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിഫാം (2017, 2024 സ്കീമുകൾ) റഗുലർ/സപ്ലിമെന്ററി, മൂന്നാം വർഷ എംബിബിഎസ് പാർട്ട് 2 (2019 സ്കീം-സപ്ലിമെന്ററി, 2020 പ്രവേശനം വിദ്യാർഥികൾക്കും 2020 പ്രവേശനം വിദ്യാർഥികൾക്കൊപ്പം തുടരുന്ന 2019 പ്രവേശനം വിദ്യാർഥികൾക്കും) തിയറി, എംഡി (ഹോമിയോ, 2016 സ്കീം) പാർട്ട് ഒന്ന്, അവസാന വർഷ ബിഫാം ബിരുദം (2010, 2012 സ്കീമുകൾ), എംഡി ഹോമിയോ (2016 സ്കീം) പാർട്ട് 2, അവസാന വർഷ ബിഫാം (2010, 2012 സ്കീമുകൾ), മൂന്നാം വർഷ ബിഎഎംഎസ് (2010 പാർട്ട് ഒന്ന്, 2012, 2016 സ്കീമുകൾ) സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. www.kuhs.ac.in.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]