അധ്യാപക ഒഴിവ്:
വരാപ്പുഴ ∙ ചിറയ്ക്കകം ഗവ.യുപി സ്കൂളിൽ സംസ്കൃത അധ്യാപക ഒഴിവ് . കൂടിക്കാഴ്ച 24ന് രാവിലെ 10ന്.
ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്
കൊച്ചി∙ ഞാറയ്ക്കൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 26ന് രാവിലെ 10ന് കലൂർ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ.
04842346560. ബിനാനിപുരം ഗവ.
ഹൈസ്കൂൾ
ബിനാനിപുരം ∙ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന് രാവിലെ 11ന്.
കൊച്ചിൻ കോളജ്
മട്ടാഞ്ചേരി∙ സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ ബിസിഎ അധ്യാപക ഒഴിവ്. കൊച്ചി പ്രദേശത്തുള്ളവർക്ക് മുൻഗണന.
[email protected]
ഓവർസീയർ ഒഴിവ്
കോതമംഗലം∙ പോത്താനിക്കാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓവർസീയർ ഒഴിവ്. 30നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം.
0485 2562035.
കുഫോസിൽ വാച്ച്മാൻ
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വാച്ച്മാൻ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 22 ന് 10ന് www.kufos.ac.
ക്വിസ് മത്സരം
കൊച്ചി ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഹൈസ്കൂൾ – ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തുന്നു.
ജില്ലാതല മത്സരം 26 നു രാവിലെ 11 നു ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിൽ നടക്കും. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതുവിജ്ഞാനവുമാണു വിഷയം.
മത്സരം മലയാള ഭാഷയിലാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിനു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നടത്തുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.
സ്കൂൾ പ്രിൻസിപ്പലിന്റെയോ, ഹെഡ് മാസ്റ്ററുടെയോ സർട്ടിഫിക്കറ്റ് സഹിതം കലൂരിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിൽ 24 നു വൈകിട്ട് അഞ്ചിനു മുൻപായി റജിസ്റ്റർ ചെയ്യണം. 8921998052.
മെഡിക്കൽ ക്യാംപ് 28ന്
ഇലഞ്ഞി∙ വിൻസന്റ് ഡി.പോൾ– എസ്എംവൈഎം സംഘടനകളുടെ നേതൃത്വത്തിൽ 28ന് രാവിലെ 9.15 മുതൽ 12.30 വരെ മുത്തോലപുരം പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. 97784 95013.
രക്തദാന ക്യാംപ് നാളെ
പനങ്ങാട് ∙ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി വൈറ്റില ഏരിയ കൗൺസിൽ, ഐഎംഎ രക്തബാങ്ക്, കൊച്ചിൻ രക്തദാന ഫോറം എന്നിവ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ 9 മുതൽ പനങ്ങാട് ഭാരതറാണി പള്ളി പാരിഷ് ഹാളിൽ നടക്കും.
ഫാ. വിനു കുന്നേൽ ഉദ്ഘാടനം ചെയ്യും.
സാജു പാലത്തിങ്കൽ അധ്യക്ഷത വഹിക്കും.
ഡോൺബോസ്കോ ആശുപത്രി: 30-ാം വാർഷികം ഇന്ന്
പറവൂർ ∙ കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള ഡോൺബോസ്കോ ആശുപത്രിയുടെ 30–ാം വാർഷികവും ഡോൺബോസ്കോ സ്കൂൾ ഓഫ് നഴ്സിങ്ങിന്റെ രജത ജൂബിലിയും 22, 23 ബാച്ചുകളിലെ നഴ്സിങ് വിദ്യാർഥികളുടെ ഗ്രാജ്വേഷനും ഇന്നു 4.30ന് ആശുപത്രി അങ്കണത്തിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ഡോൺബോസ്കോ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോട്ടപ്പുറം ബിഷപ്പുമായ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര അറിയിച്ചു.
രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം 22ന്
കുറുപ്പംപടി∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സാമഗ്രി വിതരണ, സ്വീകരണ കേന്ദ്രങ്ങൾക്കും വോട്ടെണ്ണൽ കേന്ദ്രത്തിനും അംഗീകാരം നൽകുന്നതിനായി രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം 22ന് 11 മണിക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.
ത്രിഭംഗി നൃത്തോത്സവം: അരങ്ങിൽ ഇന്ന്
അങ്കമാലി ∙ ത്രിഭംഗി നൃത്തോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് വൈകിട്ട് 6 മുതൽ പ്രഫഷനൽ നർത്തകരായ സിറാജുദ്ദീനും സംഘവും പെരണി നൃത്തവും ആർഎൽവി ആനന്ദൻ, ബദരി ദിവ്യ ഭൂഷൺ എന്നിവർ ഭരതനാട്യവും അനുപമ മേനോൻ, കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്നിവർ മോഹിനിയാട്ടവും സന്നിധ രാജസാഗി കുച്ചിപ്പുഡിയും സദനം റഷീദ് കേരള നടനവും അവതരിപ്പിക്കും.യുവ നർത്തകർ അവതരിപ്പിക്കുന്ന നൃത്തം ഉച്ചയ്ക്കു ശേഷം 3 മുതൽ വൈകിട്ട് 5 വരെയാണ്. യുവ നർത്തകരായ അഞ്ജലി വി.
കൃഷ്ണ, നിശ്രയ വരലക്ഷ്മി, സൗഭാഗ്യ ഗൗരി, പൃഥ്വി ജന, തൻവി സുരേഷ്, അപർണ ശർമ ,ഇ.എസ്.സാത്വിക എന്നിവർ നൃത്തം അവതരിപ്പിക്കും.
പ്രദീപ്കുമാറിന്റെ സംഗീതപരിപാടി ഒക്ടോബർ 11ന്
കൊച്ചി∙ തമിഴ് ഗായകനും സംഗീത സംവിധായകനുമായ പ്രദീപ്കുമാറിന്റെ സംഗീതപരിപാടി ഒക്ടോബർ 11ന് കൊച്ചിയിൽ നടക്കും. തേവര സേക്രഡ് ഹാർട്ട് കോളജിൽ വൈകിട്ട് അഞ്ചിനാണ് വൺ കൈൻഡ് അവതരിപ്പിക്കുന്ന ‘ജേർണി ടു നെബുലക്കൽ- പ്രദീപ് കുമാർ ലൈവ് ഇൻ കൊച്ചി’ അരങ്ങേറുക. മുന്നോടിയായി കേരളത്തിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാൻഡ് മത്സരം നടത്തും.
വിജയികൾക്ക് 50,000 രൂപയും പ്രദീപ്കുമാർ ലൈവിൽ പാടാനുള്ള അവസരവും ലഭിക്കും. 3 മണിക്കൂർ പരിപാടിയിൽ സിനിമാ ഗാനങ്ങളും സ്വന്തം സൃഷ്ടികളും അവതരിപ്പിക്കുമെന്ന് പ്രദീപ്കുമാർ, വൺ കൈൻഡ് ഡയറക്ടർ കല്യാൺ ചക്രവർത്തി, ശ്രീരാമണി മൊഡുകുരി എന്നിവർ പറഞ്ഞു.
599 മുതൽ 2499 രൂപ വരെയുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.
ചോറ്റാനിക്കരയിൽ ഇന്ന് 11.30ന് നട അടയ്ക്കും
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്ന് രാവിലെയുള്ള ചടങ്ങുകൾക്കു ശേഷം 11.30നു നട
അടയ്ക്കും. തുടർന്നു വൈകിട്ട് 5നു ശേഷമേ ഭക്തർക്ക് ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കുകയുള്ളൂവെന്ന് ദേവസ്വം അസി.
കമ്മിഷണർ അറിയിച്ചു.
ജല വിതരണം മുടങ്ങും: വെങ്ങോല പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ
പെരുമ്പാവൂർ∙ വെങ്ങോല പഞ്ചായത്ത് 15,16,17 വാർഡുകളിൽ ശുദ്ധജല വിതരണം നടത്തുന്ന ഒറ്റത്താണി ടാങ്ക്, അയ്യഞ്ചിറങ്ങര ടാങ്ക്, ഒറ്റത്താണി കിണർ എന്നിവ ശുചീകരിക്കുന്നതിനാൽ ഇന്നു പൂർണമായും നാളെ ഭാഗികമായും മൂന്നു വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് പെരുമ്പാവൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
തൃപ്പൂണിത്തുറ പനയ്ക്കൽ, ഫയർ സ്റ്റേഷൻ പരിസരം, ശ്രീനിവാസകോവിൽ പരിസരം, ഒഇഎൻ എന്നിവിടങ്ങളിൽ 9 മുതൽ ഒന്നു വരെയും കണ്ണൻകുളങ്ങര, കണ്ണൻതൃക്കോവിൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും. തോപ്പുംപടി സൗത്ത് മൂലങ്കുഴി, പരിപ്പ് ജംക്ഷൻ എന്നിവിടങ്ങളിൽ 9 മുതൽ 5.
വലിയപാടം പട്ടർമഠം പരിസര പ്രദേശങ്ങളിൽ 9.30 മുതൽ 2.30 വരെ. മസ്ജിദ് ഭാഗത്ത് ഒന്നു മുതൽ 5 വരെ.
തേവര ഫ്രൻഡ്സ് നഗർ, യോട്ട് ക്ലബ് റോഡ് പരിസരങ്ങളിൽ 9 മുതൽ 5 വരെ. കച്ചേരിപ്പടി പ്രോവിഡൻസ് ജംക്ഷൻ, അമൂല്യ സ്ട്രീറ്റ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]