ചാത്തന്നൂർ ∙ തിരുമുക്കിലെ അടിപ്പാത പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിലേ സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു. തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിലെ പ്രക്ഷോഭത്തിന്റെ ഭാഗമായി പരവൂർ യുവജന കൂട്ടായ്മ കൺവീനർ സതീഷ് വാവറ ഇന്നലെ സത്യഗ്രഹം നടത്തി.പിന്തുണയുമായി ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ തലങ്ങളിൽ നിന്നുള്ളവർ സമരവേദിയിൽ എത്തി.
പരവൂർ നഗരസഭ സ്ഥിരം സമിതി ചെയർമാൻ എസ്.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
ആർഎസ്പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ഷാലു വി.ദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, നഗരസഭ കൗൺസിലർ രഞ്ജിത്ത്, കെപിസിസി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാൻ കെ.രാമചന്ദ്രൻ പിള്ള, ഷിബി നാഥ്, സാംസ്കാരിക പ്രവർത്തകൻ ബിജു നെട്ടറ, മുരളി, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, തിരുമുക്ക് അടിപ്പാത സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
പരവൂർ നഗരസഭ അധ്യക്ഷ പി.ശ്രീജ, കൗൺസിലർമാരായ ഗീത കല്ലുംകുന്ന്, ഗിരിജ പ്രദീപ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, മുൻ കൗൺസിലർ ദീപ സോമൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സത്യഗ്രഹ വേദിയിൽ എത്തി.
റിലേ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചു വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റ് സമരവേദിയിൽ സായാഹ്ന ധർണ നടത്തി. കവയിത്രി ജെസിയ ഷാജഹാൻ അനുഭാവ ധർണ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ജയചന്ദ്രൻ, എസ്.ബിനു, ചാക്കോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
റിലേ സത്യഗ്രഹത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷിബി നാഥ് സത്യഗ്രഹം നടത്തും. രാവിലെ 10നു ഡിസിസി ജനറൽ സെക്രട്ടറിയും പരവൂർ നഗരസഭ മുൻ വൈസ് ചെയർമാനുമായ എ.ഷുഹൈബ് ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

