ഇരിട്ടി ∙ നഗര മേഖലയിൽ കീഴൂർ-ഇരിട്ടി ഹൈസ്കൂൾ റോഡിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ടു സ്കൂൾ മതിലും വൈദ്യുതത്തൂണും ഇടിച്ചുതകർത്തു. അപകടത്തിൽ തകർന്ന ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ നാദാപുരം വിളങ്ങോട്ട് സ്വദേശി ഇയാലിൽ ഷൈജു ജോസി(44)നെ പുറത്തെത്തിച്ചത് മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ.
ഇരിട്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇരിട്ടി താലൂക്ക് ആശുപത്രിയുടെ കെട്ടിടനിർമാണത്തിനു സാധനസാമഗ്രികൾ ഇറക്കി ഹൈസ്കൂൾ റോഡ് വഴി കീഴൂരിലേക്കു വരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി റോഡരികിലെ വൈദ്യുതത്തൂണും കീഴൂർ വിയുപി സ്കൂളിന്റെ മതിലിലും തകർത്തശേഷം സ്കൂൾ കോംപൗണ്ടിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ ഉണ്ണിക്കൃഷ്ണൻ, അസി.
സ്റ്റേഷൻ ഓഫിസർ എൻ.ജി.അശോകൻ, സീനിയർ ഫയർമാൻ എസ്. സുമേഷ് ലാൽ, ഫയർമാൻ എം.
അരുൺ കുമാർ, എ.പി.ആഷിഷ്, സി.വി.സൂരജ്, ഹോംഗാർഡ് ടി. ശ്രീജിത്ത്, വി.
രമേശൻ, എ. അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ഇതേ സ്ഥലത്തു 2 വർഷം മുൻപുണ്ടായ അപകടത്തിൽ താലൂക്ക് ആശുപത്രിയിൽവന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

