തൃശൂർ ∙ അവിടെയും ഇവിടെയും നടക്കുന്ന കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ എൽത്തുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ നടത്തിയ കലുങ്ക് സൗഹൃദ സഭയിലാണു സുരേഷ് ഗോപിയുടെ പ്രതികരണം.
കഴിഞ്ഞദിവസം പുള്ളിൽ നടത്തിയ സഭയിൽ കൊച്ചുവേലായുധന്റെ പരാതി സ്വീകരിക്കാതിരുന്നതു വിവാദമായ സാഹചര്യത്തിലാണു സുരേഷ് ഗോപി നിലപാടു വ്യക്തമാക്കിയത്.
കൊച്ചുവേലായുധന് വീടു കിട്ടിയതിൽ സന്തോഷം. ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും.
പാർട്ടി തയാറെടുത്തോളൂ. ഈ സംഗമം അസുഖം ഉണ്ടാക്കിയിട്ടുണ്ട്.
പറ്റാത്തതു പറ്റില്ല എന്നും പറ്റാവുന്നതു പറ്റുമെന്നും പറയും. ഭരത് ചന്ദ്രനു തന്റേടം ഉണ്ടെങ്കിൽ എനിക്കും തന്റേടവും ചങ്കൂറ്റവും ഉണ്ടാകും.
സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിനിമയിൽ നിന്നിറങ്ങാൻ പോകുന്നില്ല.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം ഇ.ഡി പിടിച്ചെടുത്തു ബാങ്കിലിട്ടു തന്നാൽ അതു സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂർ ബാങ്കിന്റെ പ്രവർത്തന പരിധിയിലുൾപ്പെട്ട പൊറത്തിശേരി കണ്ടാരംതറയിൽ നടത്തിയ കലുങ്ക് സൗഹൃദ സഭയിൽ കരുവന്നൂരിലെ നിക്ഷേപത്തുക എന്നു ലഭിക്കുമെന്ന ചോദ്യം ഉന്നയിച്ച നിക്ഷേപകയോടാണു പ്രതികരണം.
ഇ.ഡി പണം നൽകാമെന്നു പറഞ്ഞിട്ടും അതു സ്വീകരിക്കേണ്ട എന്ന നിലപാടാണു സഹകരണ വകുപ്പെടുത്തതെന്ന് 6 മാസം മുൻപ് അറിയാൻ കഴിഞ്ഞു.
കരുവന്നൂർ തട്ടിപ്പിലെ പണം എവിടെപ്പോയെന്ന് ഇ.ഡിയെക്കൊണ്ടു പറയിക്കും.
നിക്ഷേപകരിൽ മൂന്നുപേർ പണം കിട്ടാതെ മരണമടഞ്ഞ സമയത്തു വ്യക്തിപരമായി സഹായം നൽകിയത് ആരെന്ന് അന്വേഷിക്കാനും നിക്ഷേപകയോടു പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നൽകുന്ന വീടുകളിൽ മോദിയുടെ ചിത്രം വയ്ക്കേണ്ടിവരുമെന്നു പ്രചരിപ്പിച്ചു കേരളം പദ്ധതിയിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണെന്നു മരത്താക്കര യുവജനസംഘം പരിസരത്തെ കലുങ്കു സൗഹൃദ സഭയിൽ സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേരിലൊരു മുദ്ര സ്ഥാപിക്കുന്നതിൽ ഒരു കുറച്ചിലുമില്ലെന്നു ജനം പറയുമ്പോഴും സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

