ഇന്ന്
∙സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നലിനും മഴയ്ക്കും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
ജോലി ഒഴിവ്
തിരുവനന്തപുരം ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്മെന്റ് സെന്ററിലെ ഗവേഷണ / പഠന പ്രൊജക്ടുകൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള യുവ പ്രഫഷനലിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in, 0471 2362885.
സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ ഊരുപൊയ്ക ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ എംഎസ്സി ഫിസിക്സിൽ (സ്പെഷലൈസേഷൻ ഇൻ സ്പേയ്സ് ഫിസിക്സ്) ഒഴിവുള്ള സീറ്റുകളിലേക്ക് 23ന് 10ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ സ്പോട്ട് അലോട്മെന്റ് നടത്തും.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി എത്തണം. നിലവിൽ റജിസ്ട്രേഷൻ ചെയ്യാത്ത വിദ്യാർഥികൾക്ക് നാളെ വരെ അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
പ്രോജക്ട് എൻജിനീയർ
നേമം∙ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അഗ്രികൾചർ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് ബിരുദം യോഗ്യത. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന.
20ന് വൈകിട്ട് 5ന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. 04712360137
ഡേറ്റ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം ∙ തിരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ റജിസ്റ്ററുകൾ കംപ്യൂട്ടർവൽക്കരിക്കുന്നതിന് 5 ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:www.keralabiodiversity.org, ഇമെയിൽ: [email protected], [email protected]
ട്രേഡ് ഇൻസ്ട്രക്ടർ
വട്ടിയൂർക്കാവ് ∙ സെൻട്രൽ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം നാളെ 10ന് കോളജിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ജൂനിയർ ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് (ടിപിഇഎസ്) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഇഡബ്ല്യുഎസ് വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 20ന് 11ന് നടക്കും.
0470–2622391
ആയുർവേദ തെറപ്പിസ്റ്റ്
തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയിൽ ആയുർവേദ തെറപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/certificate-course-in-ayurveda-therapy/, 8848179814, 9495999741.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

