കാലാവസ്ഥ
∙ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്.
ഇ – ചലാൻ അദാലത്ത് മാറ്റി
ഉഴവൂർ∙ ഇന്ന് നടത്താനിരുന്ന ഇ – ചലാൻ അദാലത്ത് മാറ്റിവച്ചതായി ഉഴവൂർ ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
ഫൊട്ടോഗ്രഫി വർക്ഷോപ് 23ന്
കോട്ടയം ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ 23ന് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഫൊട്ടോഗ്രഫി വർക്ഷോപ് നടക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും കൈവശമുള്ള സോണി, കാനോൻ ക്യാമറകൾക്ക് അപ്ഡേഷൻ സെൻസർ ക്ലീനിങ് തുടങ്ങിയവ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 9645142552, 9995453837
സീറ്റൊഴിവ്
കടുത്തുരുത്തി ∙ മേരി മാതാ പ്രൈവറ്റ് ഐടിഐയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലമർ ഇലക്ട്രിഷ്യൻ,മെക്കാനിക് മോട്ടർ വെഹിക്കിൾ എന്നീ ട്രേഡുകളിലേക്ക് പരിമിതമായ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം .
മൊബൈൽ : 8281665309, 8921566061.
പരിശീലനം 22 മുതൽ
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് (എൻഐആർടി) റബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പ്രത്യേക പരിശീലനം 22 മുതൽ 26 വരെ നടത്തും. ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9495928077.
എച്ച്എസ്എസ്ടി ഒഴിവ്
കാഞ്ഞിരപ്പള്ളി ∙ രൂപതാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ പാസ്റ്ററൽ സെന്ററിലുള്ള എജ്യുക്കേഷനൽ ഓഫിസിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് രേഖകൾ സഹിതം ഒക്ടോബർ ഒന്നിനു മുൻപായി നൽകണം. ഫോൺ: 04828 205974.
വൈദ്യുതിമുടക്കം
രാമപുരം ∙ മരങ്ങാട് വളവ്, വെള്ളിലാപ്പള്ളി പാലം, ചിറകണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 4 വരെയും അഗസ്ത്യ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ ഒന്നു വരെയും വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]