റെയിൽവേ ഗേറ്റ് അടച്ചിടും:
കാഞ്ഞങ്ങാട് ∙ കുശാൽ നഗർ റെയിൽവേ ഗേറ്റ് ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി 18ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അടച്ചിടുമെന്ന് പയ്യന്നൂർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
ഐടിഐ പ്രവേശനം
സീതാംഗോളി ഗവ. ഐടിഐയിൽ എൻസിവിടി ഏകവത്സര ട്രേഡിലെ (വെൽഡർ) ഒഴിവുകളിലേക്ക് സ്പോട് അപേക്ഷകൾ ക്ഷണിച്ചു.
സെപ്റ്റംബർ 12 മുതൽ 30 ഉച്ചയ്ക്ക് 12.30 വരെ അപേക്ഷകൾ സ്വീകരിക്കും. 9744623848, 7012983329, 9495110494.
അധ്യാപക ഒഴിവ്
∙ പാണ്ടി ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് (1) തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഇന്നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. 9447428970.
∙ പെരിയയിലുള്ള കാസർകോട് ഗവ.പോളിടെക്നിക് കോളജിൽ ഇലക്ട്രാണിക്സ് എൻജിനീയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴച്ച 19ന് നടക്കും. രാവിലെ പത്തിനകം കോളജിൽ ഹാജരായി പേര് റജിസ്റ്റർ ചെയ്യണം.
0467 2234020. ഗെസ്റ്റ് ഇൻസ്ട്രക്ടർ
കാസർകോട് ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡുകളിൽ ഈഴവ,ബില്ലവ, തീയ്യ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച 17ന് രാവിലെ 10ന് നടത്തും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
04994256440.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് (എസ്ടി), (കാറ്റഗറി നം 339/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കി.
വിതരണം നാളെ
കാഞ്ഞങ്ങാട് ∙ കേരള സീനിയർ സിറ്റിസൻസ് ഫോറം ജില്ലാ കമ്മിറ്റി രാഷ്ട്രീയ വയോശ്രീ യോജന മുഖേന മുതിർന്ന പൗരന്മാർക്ക് നൽകുന്ന വീൽ ചെയർ, വാക്കർ, ഊന്നുവടി, കേൾവി സഹായി എന്നിവയുടെ വിതരണം നാളെ രാവിലെ 9.30 മുതൽ കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ നടക്കും. 9446015435.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]