കോട്ടയം ∙ അയ്മനം പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലുങ്കത്ര – കരീമഠം – ചീപ്പുങ്കൽ റോഡ് നിർമാണം കേന്ദ്ര സർക്കാരിന്റെ റോഡ് വികസന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയതായും ഉന്നത നിലവാരത്തിൽ നിർമിക്കുമെന്നും ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റർ വീതിയെങ്കിലുമുള്ള മൺ റോഡുകളെയാണ് പിഎംജിഎസ്വൈ 4-ാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് അധികൃതർ തയാറാക്കും.
നിലവിൽ റോഡ് കല്ലുങ്കത്രയിൽ നിന്നും പടിഞ്ഞാട്ട് ചെങ്ങളവൻ പറമ്പ് വരെയും ചീപ്പുങ്കൽ നിന്നും കിഴക്കോട്ട് കോലടിച്ചിറ വരെയും എത്തി നിൽക്കുന്നു. ഇടയ്ക്കുള്ള മൂന്നര കിലോമീറ്റർ ദൂരം പാടശേഖരത്തിലൂടെയാണ് റോഡ് നിർമിക്കേണ്ടത്.
റോഡ് പൂർത്തിയാകുന്നതോടെ ചേർത്തല, വൈക്കം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കുമരകത്ത് എത്താതെ കോട്ടയം ടൗണിലും മെഡിക്കൽ കോളജിലും വേഗത്തിൽ എത്താൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ചേർത്തല – കുമരകം – കോട്ടയം റോഡിന് സമാന്തര പാതയാകുന്നതോടെ വാഹനങ്ങൾക്ക് കോട്ടയത്ത് എത്തുന്നതിന് അഞ്ച് കിലോമീറ്റർ ദൂരം ലാഭിക്കാനും കഴിയും. കുമരകത്തെ ഗതാഗതക്കുരുക്കിന് പരിഹാരവുമാകും.
കുമരകത്തെ അയ്മനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറുന്നതോടെ അയ്മനം പഞ്ചായത്തിന്റെ ടൂറിസം വികസനത്തിനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കും ഇത് ഗുണകരമാകും.
പിഎംജിഎസ്വൈ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നൽകിയിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ജോസഫ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയ്മോൻ കരീമഠം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ്ശ ആന്റണി, ബാബു കെ.
ഏബ്രഹാം, മനോജ് കോയിത്തറ, വി.ആർ.സന്തോഷ്, ലിപിൻ ആന്റണി, സുഗുണൻ പുത്തൻകളം, ഷീബാ ബൈജു, സുനിൽകുമാർ പരയ്ക്കാട്ടെഴുപതിൽ, ജോസ് മേനോൻകരി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

