എരുമേലി ∙ ശബരിമല പാതയിൽ ചെമ്പകപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തുനിന്ന് മഴവെള്ളപ്പാച്ചിലിൽ മെറ്റലും മണലും റോഡിലേക്ക് ഒഴുകി അപകടങ്ങൾക്കു കാരണമാകുന്നതായി പരാതി. റോഡിന്റെ അരിക് തകർന്നിട്ടുണ്ട്.
കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപെടുന്നതു പതിവാണെന്നും പരാതിയുണ്ട്. റോഡിന് ഓടയില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
മഴവെള്ളം കരിങ്കല്ലുമ്മൂഴി ജംക്ഷനു സമീപം വരെ ഒഴുകിയെത്തുന്നുണ്ട്. ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തും കാൽനടക്കാരുടെ ദേഹത്തും ചെളിവെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്.
വളവുകളും ഇറക്കവുമുള്ള റോഡിൽ മഴവെള്ളം ഒഴുകുന്നതു മൂലം അപകടഭീഷണി നിലനിൽക്കുന്നുണ്ട്. റോഡിലൂടെ മഴവെള്ളം ഒഴുകുന്നതു പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജോമോൻ ചാലക്കുഴി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎക്കും പൊതുമരാമത്ത് അധികൃതർക്കും നിവേദനം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

