തൃപ്പൂണിത്തുറ ∙ മനുഷ്യന്റെ ചിന്തകളെ തുറന്ന പുസ്തകം പോലെ വായിച്ചു മെന്റലിസ്റ്റ് ആദി. ജെടി പാക്കിൽ അരങ്ങേറിയ ഷോ ‘ഇൻസോംനിയ വേക് അപ് ഇൻ ടു ദി ഡ്രീം’ കാണികളെ അദ്ഭുതപ്പെടുത്തി.
അദ്ദേഹത്തിന്റെ ഓരോ പ്രകടനവും ആസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. സൈക്ലോജിക്കൽ ഇല്യൂഷനുകളും കോർത്തിണക്കിയായിരുന്നു പരിപാടി.
ഓരോ പ്രേക്ഷകനുമായും സംവദിച്ചു കൊണ്ടുള്ള ആദിയുടെ പ്രകടനങ്ങൾ, സാധാരണ മാന്ത്രിക ഷോകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമായി.
നവംബർ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 9 വേദികളിൽ കൂടി ആദി എത്തും. 650 ലേറെ പേരാണ് ഇന്നലെ മാത്രം പങ്കെടുത്തത്.
മമ്ത മോഹൻദാസ്, ഭാമ, മധുപാൽ, ഷിബു ചക്രവർത്തി. ബാല, ലിജോമോൾ തുടങ്ങി സിനിമ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ അടക്കം 650 പേരാണ് ഷോ കാണാൻ എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]