ഇന്ന്
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
അഭിമുഖം 18നും 19നും
കോട്ടയം ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ കായികാധ്യാപക തസ്തികയിൽ (ഹൈസ്കൂൾ, മലയാളം മീഡിയം) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 18നും 19നും ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും.
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം ∙ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് / പോൾട്രി അസി.
/മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ തസ്തികയിൽ 2023 ജൂലൈ 6നു നിലവിൽവന്ന റാങ്ക് പട്ടിക മുഖ്യപട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും നിയമനശുപാർശ നൽകിയതിനെത്തുടർന്നു റദ്ദാക്കിയതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
അഭിമുഖം 16ന്
കോട്ടയം ∙ പാമ്പാടി ആർഐടി എൻജിനീയറിങ് കോളജിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഗ്രേഡ് ഒന്ന് ഇൻസ്ട്രക്ടറുടെ ഒഴിവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ഗ്രേഡ് ഒന്ന് ഇൻസ്ട്രക്ടറുടെ 2 ഒഴിവുകളുമുണ്ട്.
അഭിമുഖം 16ന് രാവിലെ 10.30ന്. വെബ്വിലാസം: www.rit.ac.in. ഫോൺ: 0481–2506153.
അധ്യാപക ഒഴിവ്
കോട്ടയം ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്-ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് (എൻസിഎ-എസ്സി) അഭിമുഖം 17ന് ജില്ലാ പിഎസ്സി ഓഫിസിൽ നടക്കും.
കോട്ടയം ∙ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്. 16നു രാവിലെ 11ന് സ്കൂളിൽ അഭിമുഖം.
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവ്. ഫോൺ: 8289831623.
അസിസ്റ്റന്റ് പ്രഫസർ
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജിൽ ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്.
30ന് രാവിലെ 10.30 ന് കോളജിൽ അഭിമുഖം. ഫോൺ: 04812597347, 7306135747
സീറ്റൊഴിവ്
മണർകാട് ∙ സെന്റ് മേരീസ് പ്രൈവറ്റ് ഐടിഐയിൽ കേന്ദ്രസർക്കാർ അംഗീകൃത എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഡ്മിഷൻ തുടരുന്നു. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ നേരിട്ടെത്തണം.ഫോൺ: 0481-2370756, 9995068922, 9847401867. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]