മൂവാറ്റുപുഴ∙ നഗര വികസനത്തിന്റെ ഭാഗമായുള്ള ടാറിങ് പൂർത്തിയാക്കി റോഡ് വാഹനങ്ങൾക്കായി തുറന്നു നൽകി. കച്ചേരിത്താഴം മുതൽ പിഒ ജംക്ഷൻ വരെയുള്ള എംസി റോഡ് 151 ദിവസത്തിനു ശേഷമാണ് തുറന്നു നൽകിയത്.
ട്രാഫിക് പൊലീസ് എസ്എച്ച്ഒ കെ.പി. സിദ്ദിഖ് നാട
മുറിച്ച് വാഹനങ്ങൾ കടത്തി വിട്ടു.മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപഴ്സൻ സിനി ബിജു, സ്ഥിരസമിതി അധ്യക്ഷരായ ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ജോളി മണ്ണൂർ, കെ.കെ.
സുബൈർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സാബു ജോൺ, കെ.എ. സലിം, കെ.എം.
അബ്ദുൽ സലാം, സലാം എവറസ്റ്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് റോഡ് തുറന്നത്.
റോഡിന്റെ ഇരുവശങ്ങളിലൂടെയും ഇനി മുതൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാം. എന്നാൽ കച്ചേരിത്താഴത്ത് പാലത്തിനു സമീപം ഗതാഗത നിയന്ത്രണം തുടരും.
പാലത്തിലൂടെ ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ. പാലത്തിനു സമീപമുള്ള കുഴി മൂടുന്നതു വരെ പാലത്തിലും സമീപത്തും ഉള്ള ഗതാഗത നിയന്ത്രണം തുടരാനാണു തീരുമാനം.
കുഴി മൂടുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
നഗര റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴത്തു നിന്നു പിഒ ജംക്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമേ ഗതാഗതം അനുവദിച്ചിരുന്നുള്ളൂ. കാവുംപടി റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നത്.
റോഡ് തുറന്നതോടെ എംസി റോഡിൽ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം ആകും. വ്യാപാര സ്ഥാപനങ്ങൾക്കും ആശ്വാസമാകും.
എന്നാൽ കച്ചേരിത്താഴത്ത് വ്യാപാരികളും ജനങ്ങളും അനുഭവിക്കുന്ന ദുരിതം കുറച്ചുനാൾ കൂടി തുടരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

