വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8മുതൽ 5 വരെ വപ്പിരിച്ചാൽ, തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോമർ പരിധിയിലും കടാംകുന്ന്, പെടേന ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.
സി-ഡിറ്റ് കോഴ്സുകൾ
∙ സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ ഡിസിഎ, ഡേറ്റാ എൻട്രി, അക്കൗണ്ടിങ്, ഡിടിപി, എംഎസ് ഓഫിസ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 99477 63222.
ഡിപ്ലോമ അഡ്മിഷൻ
∙ നടുവിൽ ഗവ.
പോളിടെക്നിക് കോളജിൽ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട് അഡ്മിഷൻ 11ന് നടക്കും. www.polyadmission.org.
ബിടെക് അഡ്മിഷൻ
∙ കണ്ണൂർ ഗവ എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തിലെ ബി.ടെക് സ്പോട് അഡ്മിഷന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂഷനൽ സ്പോട് അഡ്മിഷന് പങ്കെടുക്കാൻ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 11ന് അകം കോളജിൽ റജിസ്റ്റർ ചെയ്യണം.
www.gcek.ac.in
അധ്യാപക ഒഴിവ്
∙ കല്യാശേരി കെപിആർ ഗോപാലൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ക്ലോത്തിങ് ആൻഡ് എംബ്രോയ്ഡറി, വൊക്കേഷനൽ ടീച്ചർ എംആർആർടിവി, നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി (ജൂനിയർ), നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), നോൺ വൊക്കേഷനൽ ടീച്ചർ ജിഎഫ്സി (ജൂനിയർ) തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്.
11ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
പഴയങ്ങാടി∙ കൊട്ടില ജിഎച്ച് എസ്എസിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന്.
സായ് കേന്ദ്രത്തിൽ പ്രവേശനം
∙ സായ് കേന്ദ്രത്തിൽ അത്ലറ്റിക്സ്, വോളിബോൾ (12–16 വയസ്സ്), റെസ്ലിങ് / ഗുസ്തി (12–14 വയസ്സ്) എന്നീ ഇനങ്ങളിലേക്കു പെൺകുട്ടികളെ റസിഡൻഷ്യൽ സ്കീമീലേക്കു തിരഞ്ഞെടുക്കുന്നു. 14ന് രാവിലെ 8ന് കേന്ദ്രത്തിൽ എത്തണം.
റെസ്ലിങ് / ഗുസ്തി–8921158952, 9847324168, അത്ലറ്റിക്സ്–9446848327, വോളിബോൾ–8124626217.
അപ്രന്റിസ്ഷിപ് മേള
∙ പൊതു/സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു വർഷത്തേക്ക് ഐടിഐ ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നതിന് കണ്ണൂർ തോട്ടട ഗവ.
വനിത ഐടിഐയിൽ 12ന് പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കും. 94462 66848.
മിനി ജോബ് ഫെയർ
∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 12ന് രാവിലെ 10 മുതൽ 1 വരെ അഭിമുഖം നടത്തും.
ബിരുദാനന്തര ബിരുദം, ബിരുദം, ബി ടെക്, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 62829 42066.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]