കുട്ടിക്കാനം ∙ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു കോളജ് വിദ്യാർഥി മരിച്ചു.
മരിയൻ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി അണക്കര പ്ലാമൂട്ടിൽ ഡോൺ (19) ആണു മരിച്ചത്. മറിഞ്ഞുവീണ ബൈക്ക് നിരങ്ങി നീങ്ങുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തിലും ഇടിച്ചു.
ബൈക്കിന്റെ പിന്നിലിരുന്ന സഹപാഠി അൻസിൽ പി.സ്റ്റീഫൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ വളഞ്ഞങ്ങാനത്തിനു സമീപം ഇന്നലെ 11.30ന് ആണു സംഭവം. കോളജിൽ ഇന്നു തുടങ്ങാനിരുന്ന പ്രദർശനവുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കായി മുണ്ടക്കയത്തേക്കു പോകുകയായിരുന്നു ഡോണും സുഹൃത്തും. മൃതദേഹം ഇന്നു 12.30നു പൊതുദർശനത്താനായി കോളജിൽ എത്തിക്കും.
സംസ്കാരം നാളെ 10ന് അണക്കര സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ. പിതാവ്: സാജൻ.
അമ്മ: ദീപ. സഹോദരൻ: ജീവൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]