ഇന്ന്
∙റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി. ഇനി തുറക്കുക തിങ്കളാഴ്ച.
അധ്യാപക ഒഴിവ്
മടവൂർ ∙ തുമ്പോട് സിഎൻപിഎസ് ഗവ.എൽപിഎസ്: എൽപിഎസ്എ.
അഭിമുഖം 11ന് 2ന്. 94004 06637.
ഓണക്കോടി വിതരണം നടത്തി
തിരുവനന്തപുരം∙ കളിപ്പാൻകുളം റസിഡന്റ്സ് അസോസിയേഷൻ എല്ലാ കുടുംബങ്ങൾക്കും ഓണക്കോടി വിതരണം ചെയ്തു.
പ്രസിഡന്റ് സുശീൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.പത്മകുമാർ, ട്രഷറർ എ.കുട്ടപ്പൻ, ജി.കൃഷ്ണൻകുട്ടി നായർ, കെ.രാമചന്ദ്രൻ, വി.സജികുമാർ, എസ്.നവീൻ എന്നിവർ പ്രസംഗിച്ചു.
ഓണക്കിറ്റ് വിതരണം
ആറ്റുകാൽ വെസ്റ്റ്∙എൻഎസ്എസ് കരയോഗത്തിന്റെ ഓണക്കിറ്റ് വിതരണവും ഓണാഘോഷവും തിരുവനന്തപുരം താലൂക്ക് കരയോഗ യൂണിയൻ മേഖലാ കൺവീനർ കെ.പി.പരമേശ്വരനാഥ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എൽ.മോഹനകുമാർ അധ്യക്ഷത വഹിച്ചു. വനിതാ സംഘത്തിലെ അംഗങ്ങൾക്കുള്ള ബോണസ് ആനുകൂല്യങ്ങളും ചടങ്ങിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.കരയോഗം സെക്രട്ടറി എ.മോഹനകുമാർ, കോഓർഡിനേറ്റർ ശ്രീജിത് കുമാർ, വനിതാ സമാജം പ്രസിഡന്റ് ടി.ഇന്ദിര, സെക്രട്ടറി എസ്.ഗീതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]