കൊട്ടിയം∙ കൊട്ടിയം ജംക്ഷനിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾക്കെതിരെ കൊട്ടിയം പൊലീസ് പിഴ ഈടാക്കി. ജംക്ഷനിൽ കണ്ണനല്ലൂർ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പാർക്ക് ചെയ്തിരുന്ന 7 ഇരുചക്ര വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
കൊട്ടിയം ജംക്ഷനിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിലവിൽ പാലത്തിന് അടിയിൽ സ്ഥലം സജ്ജമാക്കിയിട്ടുണ്ടെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.
ഇവിടെ പാർക്ക് ചെയ്യാതെ തോന്നിയതു പോലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം മറ്റ് വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

