എടത്വ ∙ കുഴികളിൽ തെന്നി വീഴാതെ ഒരിക്കൽ പോലും യാത്ര ചെയ്യാൻ കഴിയാത്ത റോഡായി മാറിയിരിക്കുകയാണ് തകഴി തെന്നടി റോഡ്. പഞ്ചായത്ത് 4,5 വാർഡുകളിലൂടെ കടന്നു പോകുന്നതാണ് ഈ റോഡ് നൂറുകണക്കിനു സ്കൂൾ കുട്ടികളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷ പോലും കടന്നുവരാത്ത അവസ്ഥയാണ്.
കുഴികളില്ലാത്ത സ്ഥലം ഇല്ലെന്നു തന്നെ പറയാം ഇവിടെ. നാട്ടുകാർ ജനപ്രതിനിധികൾ അടക്കം, കലക്ടർക്കു വരെ പരാതി കൊടുത്തു.
എല്ലാം ശരിയാകും എന്നാണ് അവരുടെയെല്ലാം മറുപടി. നല്ലൊരു റോഡിനായുള്ള കാത്തിരിപ്പു തുടരുകയാണ്. ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രം താൽക്കാലികമായി പ്രവർത്തിക്കുന്നതും ഇവിടെയാണ്.
നൂറുകണക്കിനു രോഗികളാണ് ആശുപത്രിയിലേക്ക് എത്തുന്നത്.
രോഗികളെയും കൊണ്ട് വാഹനങ്ങൾ വരാൻ പോലും മടിക്കുന്ന അവസ്ഥയാണ്. തെന്നടി പള്ളി, കാർമൽ സ്കൂൾ, തെന്നടി സ്കൂൾ, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കും എത്തുന്ന റോഡു കൂടിയാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ സ്ഥിതിയിൽ തുടരുന്നത്.
അത്യാവശ്യമായി കുഴികൾ ടച്ച് ടാറിങ് എങ്കിലും നടത്തണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]