മെഡിക്കൽ ഓഫിസറുടെഒഴിവ്;
അത്തിക്കയം ∙ നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്.യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10.സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർക്ക് നേരിട്ടോ ഇ മെയിലിലോ അപേക്ഷ നൽകാം. മെയിൽ ഐഡി: [email protected] ഫോൺ: 8848154044.
പോളിടെക്നിക് പ്രവേശനം
വെച്ചൂച്ചിറ ∙ ഗവ.
പോളിടെക്നിക് കോളജിൽ ബയോ മെഡിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് 15 വരെ പ്രവേശനം നടക്കും. സമയം: രാവിലെ 9 മുതൽ 3 വരെ.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം.
വെബ്സൈറ്റ് : www.polyadmission.org, ഫോൺ: 04735 26667
സെമിനാർ നാളെ
ചെത്തോങ്കര ∙ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ യുവജനങ്ങൾക്കായുള്ള സെമിനാർ നാളെ 8.30ന് ശാരോൻ ഫെലോഷിപ് ചർച്ചിൽ നടക്കും. റവ.
പ്രിൻസ് തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് മാത്യു, പാസ്റ്റർ ജോൺ കുര്യൻ, പാസ്റ്റർ എബി ഏബ്രഹാം, ഡോ. നിസി സഖറിയ, ലിസി കുര്യൻ എന്നിവർ ക്ലാസെടുക്കും.
ഡിപ്ലോമ കോഴ്സ്
വെച്ചൂച്ചിറ∙ ഗവ.
പോളിടെക്നിക് കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 15 വരെ ഡിപ്ലോമ റഗുലർ അഡ്മിഷൻ നടത്തും. വിശദാംശങ്ങൾക്ക്: www.poyadmission.org
സൗജന്യ തയ്യൽ പരിശീലനം 15ന്
പത്തനംതിട്ട
∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 ദിവസത്തെ സൗജന്യ ചുരിദാർ കട്ടിങ്, സ്റ്റിച്ചിങ്, നൈറ്റി സ്റ്റിച്ചിങ് പരിശീലനം 15ന് 10 മണിക്കു നടക്കും. 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണു പ്രവേശനം. 8330010232 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]