അവാർഡ് വിതരണം
പേട്ട ∙ പിജെടി ട്രസ്റ്റിന്റെ വാർഷികാഘോഷവും മെറിറ്റ് അവാർഡ് വിതരണവും അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു.
അലക്സ് സൈമൺ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി പി.ജി.ആനന്ദൻ സന്ദേശം നൽകി.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട∙ 6 മാസത്തിൽ കുറയാതെ മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിൽ പങ്കെടുത്ത് 2025ൽ പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ – വിധവകളുടെ മക്കൾക്ക് സാമ്പത്തിക സഹായത്തിനു അപേക്ഷ ക്ഷണിച്ചു. സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേന ഒക്ടോബർ 15ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
0468 2961104
കരട് വോട്ടർ പട്ടിക
പത്തനംതിട്ട∙ ജില്ലാ സ്പോർട്സ് കൗൺസലിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ 3ന് വൈകിട്ട് 3ന് മുൻപ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ സമർപ്പിക്കണം.
അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിക്കും. 0468 2223108.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]