ആശുപത്രിക്ക് അവധി
പുത്തനങ്ങാടി ∙ കാരിത്താസ് കുരിശുപള്ളി മെഡിക്കൽ മിഷൻ ആശുപത്രി തിരുവോണ ദിനത്തിൽ അവധിയായിരിക്കുമെന്നു ആശുപത്രി പ്രസിഡന്റ് അറിയിച്ചു.
വൈദ്യുതിമുടക്കം
തൃക്കൊടിത്താനം ∙ പാറേൽ കമ്യൂണിറ്റി ഹാൾ, ജെസ്, ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ ആക്കാംകുന്ന്, പാലയ്ക്കലോടിപ്പടി, കൊച്ചുമറ്റം, വെള്ളുക്കട്ട, ഐഎച്ച്ആർഡി കോളജ്, ആറാട്ടുചിറ, പയ്യപ്പാടി, വില്ല, മലകുന്നം, തച്ചുകുന്ന്, കാട്ടിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശിക കേന്ദ്രം
കുറവിലങ്ങാട്∙ ദേവമാതാ കോളജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
വീട്ടമ്മമാർക്കും ഉദ്യോഗസ്ഥർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടാം. വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് 10നകം അപേക്ഷ നൽകണം.
9447521011 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]