നാദാപുരം∙ ആഘോഷം ഏതുമാകട്ടെ, കുടിവെള്ളം റോഡിൽ പരന്നൊഴുകി പാഴാകും. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുള്ള ജലച്ചോർച്ചയ്ക്ക് ഈ ഓണക്കാലത്തും കുറവൊന്നുമില്ല.
കസ്തൂരിക്കുളത്താണ് ഏറ്റവുമൊടുവിൽ കുടിവെള്ളം റോഡിൽ ഒഴുകുന്നത്. ആദ്യമൊക്കെ മഴ വെള്ളമെന്നു കരുതിയെങ്കിലും മഴ നിലച്ചിട്ടും വെള്ളമൊഴുക്ക് തുടർന്നതോടെ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതാണെന്നു വ്യക്തമായത്.
പുറമേരി ജല അതോറിറ്റി ഓഫിസിനു കീഴിൽ സ്ഥിരം പൈപ്പ് പൊട്ടുന്ന ഭാഗങ്ങളിൽ പെട്ട
ഇടമാണ് കസ്തൂരിക്കുളം. കക്കംവെള്ളി, പുറമേരി, പുളിക്കൂൽ, നാദാപുരം ടൗണിൽ തലശ്ശേരി റോഡ്, കല്ലാച്ചി ടൗൺ, ടിപ്പുസുൽത്താൻ റോഡ് തുടങ്ങിയവിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്.
പഴയ പൈപ്പ് മാറ്റാതെ പൊട്ടലിന് ശമനമാകില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. റോഡിൽ കുഴി വെട്ടുന്നവരും പൈപ്പ് പൊട്ടലിനിടയാക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

