ചുങ്കപ്പാറ ∙ തകർച്ചയിലായ പാലം പുനർനിർമിക്കാൻ നടപടിയില്ല. ചുങ്കപ്പാറ– ആലപ്രക്കാട് – കോട്ടാങ്ങൽ റോഡിലേക്ക് , ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗത്തെ ഊരുകുഴിത്തോടിനു കുറുകെയുള്ള പാലമാണ് ശോച്യാവസ്ഥയിലായത്. കൈവരികൾ പൂർണമായും ജീർണാവസ്ഥയിലായി ഉള്ളിലെ കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
ഒരു ഭാഗത്ത് പുല്ലുവളർന്നതിനാൽ കൈവരികളുടെ തകർന്നിരിക്കുന്നത് യാത്രികർക്ക് കാണാനും കഴിയില്ല.
റോഡ് അടുത്തിടെ നവീകരിച്ചിട്ടും പാലം പുനർനിർമിക്കാൻ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുത്തിറക്കത്തിലുള്ള പാലമായതിനാൽ അപകടം തലനാരിഴയ്ക്കാണു വഴിമാറുന്നത്. പുനർനിർമാണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]