
മേപ്പയൂർ∙ ജനങ്ങളാണ് എന്നെ എംപിയായി തിരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും സിപിഎം ഇപ്പോൾ കളിക്കുന്നത് തീക്കളി ആണെന്നും ഷാഫി പറമ്പിൽ എംപി. സിപിഎം ഭരണപരാജയം പൊതുജന സമക്ഷം തുറന്നു കാണിക്കാൻ മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിനെതിരെ നൽകുന്ന കുറ്റപത്ര സമർപ്പണവും പ്രസിഡന്റ് പി.കെ.അനീഷിന്റെ 48 മണിക്കൂർ ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ ഇ.അശോകൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ബഹ് കീഴരിയൂർ, ഡിസിസി നിർവാഹക സമിതി അംഗം കെ.പി.വേണുഗോപാൽ, യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, നളിനി നെല്ലൂർ, ടി.കെ.അബ്ദുറഹ്മാൻ, മേപ്പയൂർ കുഞ്ഞിക്കൃഷ്ണൻ, കെ.കെ.അനുരാഗ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇ.കെ.മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്, സി.എം.ബാബു, മണ്ഡലം ഭാരവാഹികളായ സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ, എം.സുരേഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാരി ചൂരപ്പറ്റ, കെ.എം.ശ്യാമള, അർഷിന അസീസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]