
പാനൂർ ∙ മകളുടെ 41ാം ചരമദിനച്ചടങ്ങിനു വാടകസാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്കൂളിനു സമീപം കുണ്ടൻചാലിൽ ജാനുവാണ് (85) മരിച്ചത്.
മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണു ലോറി വീണത്. കാൻസർ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്.
മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. മിനിലോറി വീടിനു സമീപം തിട്ടയിൽ നിർത്തി, സ്കൂട്ടർ അരികിലേക്കു മാറ്റാൻ ഡ്രൈവർ ഇറങ്ങിയപ്പോൾ ഉരുണ്ട് 10 മീറ്റർ താഴെ മുറ്റത്തേക്കു വീഴുകയായിരുന്നു.
റോഡിനോടു ചേർന്നുള്ള അലക്കുകല്ലിലേക്ക് ലോറി മുൻഭാഗം കുത്തിനിന്നു. അടിയിൽപെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു. തലയ്ക്കും പരുക്കേറ്റു.
മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ.
മറ്റു മക്കൾ: രവീന്ദ്രൻ (ഒമാൻ), ശ്രീമതി, സുരേന്ദ്രൻ, അനീഷ്. മരുമക്കൾ: നളിനി, മുകുന്ദൻ, ഷൈജ, അനിത, പരേതനായ സോമൻ.
സഹോദരങ്ങൾ: പരേതരായ അനന്തൻ, നാണു, കുങ്കിച്ചി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]