
പൂളാടിക്കുന്ന്∙ ദേശീയപാതയിൽ പുറക്കാട്ടിരി പാലത്തിനു സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി മഞ്ഞപ്പാലം സ്വദേശി നായിക്കുന്നുമ്മൽ അഭിജിത്ത് (25) ആണു മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. മലാപ്പറമ്പ് ഭാഗത്തുനിന്നു വെങ്ങളം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്.
പുറക്കാട്ടിരി പുതിയ പാലത്തിനു സമീപം റോഡ് വഴി തിരിച്ചുവിടാൻ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ മറിഞ്ഞു വീണു. റോഡിൽ തെറിച്ചു വീണ അഭിജിത്തിനെ കൊയിലാണ്ടിയിലേക്കു പോകുകയായിരുന്ന ആംബുലൻസ് ഡ്രൈവർ സന്തോഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലെ കന്റീനിലെ അക്കൗണ്ടന്റാണ് അഭിജിത്ത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
മാതാവ്: രാഗിണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]