
കൊരട്ടി ∙ ഇത്രേ ഉണ്ടായിരുന്നുള്ളൂ. ഈ രണ്ടു ദിവസത്തെ പണിക്കാണ് 6 മാസം ജനത്തെ നിരത്തിൽ തളച്ചിട്ടു ദ്രോഹിച്ചത്.
ദേശീയപാതയിൽ മുരിങ്ങൂരിൽ ഇരു ദിശകളിലേക്കുമുള്ള സർവീസ് റോഡിന്റെ ടാറിങ് പൂർത്തിയാക്കിയതു 2 രാത്രി കൊണ്ടാണെന്നിരിക്കെ ഇതു നേരത്തേ ചെയ്തു കൂടായിരുന്നോയെന്നാണു ജനത്തിന്റെ ചോദ്യം. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ പ്രധാനഭാഗം അടച്ചുകെട്ടി നടത്തിയ ക്രമീകരണമാണ് വലിയ ഗതാഗതക്കുരുക്കിനു വഴിയൊരുക്കിയത്.
22നു രാത്രി ആരംഭിച്ച ടാറിങ് ഇന്നലെ രാവിലെയാണു പൂർത്തിയാക്കിയത്.
ഇതിനായി വലിയ തോതിലുള്ള ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ടാറിങ് പൂർത്തിയായതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് നേരിയ അയവു വന്നു.
ചിറങ്ങരയിൽ അടിപ്പാത നിർമാണം നടത്തുന്നതിനോടു ചേർന്നുള്ള സർവീസ് റോഡിന്റെ ടാറിങ് ഇന്നലെ സന്ധ്യയ്ക്ക് ആരംഭിച്ചു. ഇവിടെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]