
കോട്ടയം: സിഎംഎസ് കോളേജ് യൂണിയൻ KSU ന് ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു എസ്എഫ്ഐ ജയിച്ചത് I DC rep മാത്രം. സിഎംഎസ് കോളേജിലെ ksu വിജയം 37 വർഷത്തിന് ശേഷമാണ് കെഎസ്യു വിലെ ഫഹദ് സിയാണ് ചെയർമാൻ സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെ എസ് യു സ്ഥാനാർത്ഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്.
തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു. ഇതിന് പിന്നാലെ കെ എസ് യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.
എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. മുതിർന്ന സിപിഎം കോൺഗ്രസ് നേതാക്കൾ കോളേജിലെത്തി പ്രിൻസിപ്പാളും പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഫലം പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഇന്നലെ.
തീരുമാനിച്ചത്.കോളേജ് വെബ് സൈറ്റിൽ ആണ് ഫലം പ്രഖ്യാപിച്ചത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]