മാള ∙ ഇരുപത്തഞ്ചോളം രാജ്യങ്ങളിലൂടെയുള്ള തന്റെ പ്രസംഗപര്യടനത്തിന്റെ ഭാഗമായി ടിബറ്റൻ കവി തെൻസിൻ സുൻന്ത്യു, ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചു. ടിബറ്റിൽ ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളുടെ സഹകരണം മാത്രമാണ് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഇ.ടി.ലത, അഞ്ജലി വർഗീസ്, കെ.ഇ.അമ്മിണി, എം.എ.ഗ്രീഷ്മ, പൂജ ബി.പൈ, ശ്രേയ സൂരജ്, വി.എസ്.അനുപമ, ഷെറിൽ മേരി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]