ഇരിങ്ങാലക്കുട∙നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. ബസ് സ്റ്റാൻഡിൽ വിദ്യാർഥി സംഘർഷങ്ങളും ബസ് ജീവനക്കാർ തമ്മിലുള്ള തർക്കവും ലഹരി വിൽപനയും സംഘർഷങ്ങളും പതിവാണെന്ന് താലൂക്ക് വികസന സമിതി യോഗത്തിലടക്കം ആരോപണം ഉയർന്നിരുന്നു. തുടർന്ന് വെസ്റ്റ് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിൽ എയ്ഡ് പോസ്റ്റ് നിർമിക്കുകയായിരുന്നു.
നഗരസഭാ ചെയർപഴ്സൻ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരസമിതി അധ്യക്ഷൻമാരായ ജെയ്സൻ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, സിജു യോഹന്നാൻ, എസ്എെ കൃഷ്ണ പ്രസാദ്, നഗരസഭാ സെക്രട്ടറി എം.എച്ച് ഷാജിക്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ, വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് സി.ജെ.ആന്റോ, ഭാസി രാജ, ഭാസ്കര വാരിയർ, ജോൺ നിധിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

